ചെന്നൈ:ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പുറപ്പെട്ട വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായിട്ട് ഒരാഴ്ചയാകുമ്ബോള്‍ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. യു.എസ് ഉപഗ്രഹങ്ങള്‍ക്ക് വിമാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭ്യമായിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.വിമാനം കാണാതാകുന്നതിന് മുമ്ബായി റഡാറുകള്‍ക്ക് സിഗ്നലുകള്‍ ഒന്നും ലഭിക്കാത്തത് മൂലമാണ് അമേരിക്കന്‍ സഹായം തേടുന്നതെന്ന് പരീഖര്‍ വ്യക്തമാക്കി. . 10 നാവികസേന കപ്പലുകളും സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പലും നിലവില്‍ തിരച്ചില്‍ നടത്തിവരുകയാണെന്ന് പരീഖര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; നഗരത്തിലെ ബിഗ് ബാസ്ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!
ബെംഗളൂരു: ഓൺലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിഷാംശമുള്ള ഡാറ്റുറ പഴങ്ങളും വിത്തുകളും... -
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ... -
ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ...
