കര്‍ണാടക ബന്ദില്‍ പരക്കെ സംഘര്‍ഷം

ബെം ഗളൂരു : മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ സംഘര്‍ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍. ബെംഗളൂരു നഗരത്തില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എം ജി റോഡില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി മെട്രോ സ്റ്റേഷന് നേരെ ആക്രമണത്തിന് ഒരുങ്ങി. ബ്രിഗേഡ് റോഡും എം ജി റോഡും പോലീസ് അടച്ചിടാന്‍ ഒരുങ്ങുകയാണ്.കാലത്ത് ആറ് മണിക്ക് ബന്ദ് തുടങ്ങിയെങ്കിലും ഒറ്റപ്പെട്ട വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങിയതോടെ ബന്ദിന് ചൂടുപിടിച്ചു. ബി എം ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്നും വന്നെത്തിയവര്‍ പ്രധാന സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. മജസ്റ്റിക്കില്‍ പെട്ടുപോയവരില്‍ മലയാളികള്‍ അടക്കമുള്ള ഒരുപാട് പേരുണ്ട്.ബെംഗളൂരുവില്‍ പല സ്ഥലത്തും ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ അനുവദിക്കും എന്ന് ഇന്നലെ പറഞ്ഞിരുന്നെങ്കിലും പലയിടത്തും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞു. കാറിലും ബൈക്കിലും മറ്റും വരുന്നവരെ വലിയ വടിയെടുത്ത് അടിച്ച്‌ ഓടിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ കോലം കത്തിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts