മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയപ്പെട്ടതിനു കാരണം പാളയത്തില്‍ പട തന്നെ.കെ .സുരേഷ്കുമാര്‍ ഐ എ എസ് വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യം പരാജയപ്പെടുത്തിയത് സിപിഐ ആയിരുന്നുവെന്ന് കെ. സുരേഷ് കുമാര്‍ ഐഎഎസ്. സിപിഐയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് പറഞ്ഞതായും സുരേഷ് കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യത്തിനു ചുക്കാന്‍ പിടിക്കാന്‍ വിഎസ് നിയോഗിച്ച മൂന്നു ‘കരിമ്പൂച്ച’കളില്‍ പെട്ട സുരേഷ്‌കുമാര്‍ ഇന്നലെ ഐഎഎസില്‍ നിന്നു സ്വയം വിരമിച്ചു. സിപിഐയില്‍ നിന്നും ഇടതുമുന്നണിയില്‍ നിന്നും വിഎസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28 ദിവസം കൊണ്ട് അവസാനിപ്പിച്ചു.…

Read More

കാണാതായ വ്യോമസേന വിമാനം വിശാഖപട്ടണത്ത് കണ്ടെത്തി ???

ചെന്നൈ: കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനം വിശാഖപട്ടണത്തിനു സമീപമുള്ള വനത്തിനുള്ളിൽ തകർന്ന് വീണുവെന്ന് അഭ്യൂഹം. നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുഡു റിസർവ് വന മേഖലയിലെ ആദിവാസികളിലാരോ വിമാനം തകർന്ന് വീഴുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചത്. വിമാനം കാണാതായ ദിവസം വനത്തിനുള്ളിൽ നിന്നും അത്യുഗ്രമായ സ്ഫോടന ശബ്ദം തങ്ങൾ കേട്ടുവെന്ന് ആദിവാസികൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ പശ്ചാത്തലത്തിൽ വനത്തിനുള്ളിലേക്ക് അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘങ്ങളായിട്ടുള്ള ഇവർക്കൊപ്പം വനത്തെ നന്നായി അറിയാവുന്ന ആദിവാസികളും കൂടെയുണ്ട്.…

Read More

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍ച്ച

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസിന് തകര്‍ച്ച. അദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 196 റണ്‍സിന് ആള്‍ ഔട്ടായി. അശ്വിന്‍ അഞ്ച് വിക്കറ്റും ഇശാന്തും ഷാമിയും രണ്ട് വിക്കറ്റ് വീതവും അമിത് മിശ്ര ഒരുവിക്കറ്റും വീഴ്ത്തി. 62 റണ്‍സ് നേടിയ ബ്ലാക്ക്വുഡിനും 37 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സിനും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇവരെ രണ്ടുപേരെയും അശ്വിനാണ് പറഞ്ഞയച്ചത്. നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു.…

Read More

സൂക്ഷിക്കുക!!മഴ വീണ്ടും വന്നതോടെ നഗരത്തില്‍ ഡെങ്കി പനിയും ചിക്കന്‍ ഗുനിയയും പടരുന്നു!!

ബെന്ഗളൂരു: കാലവര്‍ഷം കനത്തതോടെ നഗരം ഡെങ്കിപനിയുടെയും ചിക്കന്‍ ഗുനിയയുടെയും ഭീഷണിയില്‍.ജൂലയ് 25വരെ ഉള്ള കണക്കെടുക്കുമ്പോള്‍ ഇതുവരെ 85 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ തേടി. ബെന്ഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.ബി)യുടെ നേതൃത്വത്തില്‍ കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ ആണെങ്കിലും പനി ബാധിതരുടെ എണ്ണം ആശങ്കഉയര്‍ത്തുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നഗരത്തിന്റെ പലഭാഗങ്ങില്‍ ഉണ്ടായ വെള്ളക്കെട്ടുകള്‍ ഇപ്പോഴുള്ള സാഹചര്യത്തെ കൂടുതല്‍ പ്രശ്ന കലുഷിതമാക്കി മാറ്റാന്‍ ആണ് സാധ്യത. ഹോസുര്‍ റോഡിലെ ബൊമ്മനഹള്ളി,ബെന്നെര്‍ഘട്ട റോഡിലെ ബിലെകഹള്ളി,ജെ പി നഗര്‍,കോടി ചിക്കനഹള്ളി എന്നിവിടങ്ങളില്‍ കഴിഞ്ഞ…

Read More

ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) ഒന്നാം വാർഷികത്തിന്റെ നിറവിൽ

ബെന്ഗലൂരു : മലയാളി സൌഹൃദ കൂട്ടായ്മയായ ” ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) അസ്സോസിയേഷൻ അശരണര്‍ക്ക് അത്താണിയായും ആലംബഹീനർക്കു അവംലബമായും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഒരു വർഷം പൂർത്തിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ  കീഴിൽ 2015 ഫെബ്രുവരിയില്‍  നടന്ന ബാംഗ്ലൂര്‍ മീറ്റിലാണ് ബി.എം.എഫ്  അസ്സോസിയേഷൻ ആയി രൂപം കൊള്ളുന്നത് തുടർന്ന് 2015 ജൂലൈ മാസത്തിൽ ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ എന്ന പേരിൽ റെജിസ്റ്റെര്‍ ചെയ്തു, ജിവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന  ഒരു പറ്റം യുവതി യുവക്കാളാണ് ഈ സംഘത്തിന്റെ  കർമ്മ മണ്ഡലത്തിലുള്ളത് ,സ്ഥായിയായ ഒരു വരുമാനമില്ലാത്ത ബി.എം.എഫ്  അതിന്റെ മെംബർമാരിൽ…

Read More

ഇതെന്താ കേരളമോ ??

ബെന്ഗലൂരു: രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഇപ്പൊള്‍ ബെന്ഗളൂരുവില്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ് ഇത്.സാധാരണയായി വളരെ കുറച്ചു മാത്രം സമരങ്ങള്‍ ഉണ്ടാവാറുള്ള ഒരു നഗരമായിരുന്നു ബെന്ഗളൂരു,ഇനി ഏതെങ്കിലും സംഘടനകള്‍ സമരം പ്രഖ്യാപിച്ചാല്‍ തന്നെ അത് തങ്ങളെ ബാധിക്കാതെ വിഷയമാണ്‌ എന്ന് പറഞ്ഞു കൃത്യസമയത്തു ജോലിസ്ഥലത്ത് എത്തുന്നവര്‍ ആണ് എല്ലാവരും. പക്ഷെ കഴിഞ്ഞ ഒരു ആഴ്ച കാറ്റ് മാറി വീശി എന്ന് പറയാം.ഈ ആഴ്ചയിലെ ആദ്യത്തെ മൂന്നു ദിവസം കെ.എസ്.ആര്‍.ടീ.സി ബസ്‌ സമരം.അത് ഒരു വിധം തീര്‍ന്നു അടുത്ത ദിവസംകര്‍ഷക ബന്ദ്..അതു കഴിഞ്ഞു അടുത്ത ദിവസം…

Read More

ബംഗലുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളുരു മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്‍റെ  ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുന്ധിച്ചു  സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 31 ഞായറാഴ്ച്ച ഹൊരമാവു ബഞ്ചാര ലേയൌട്ട്  കെല്‍ക്കെരെ മെയിന്‍ റോഡിലെ സ്പൂര്‍ത്തി സാഗരിക പബ്ലിക്ക് സ്‌കൂളില്‍ രാവിലെ ഒന്‍പതു മണി  മുതലാണ്  ക്യാമ്പ്.  നേത്ര പരിശോധന, ഹൃദ്ര്രോഗ പരിശോധന എന്നിവയും, ബി എം എഫ് സി ടി  ഉപവിഭാഗമായ രക്ത ദാന സേനയുടെ നേതൃതത്തില്‍ രക്ത  ദാനതിനുള്ള സൗകര്യവും  ഉണ്ടായിരിക്കും. ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ  സാമൂഹിക മാധ്യമങ്ങള്‍ മുഖേന രൂപം കൊണ്ട ചാരിറ്റബിള്‍…

Read More

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് അന്തരിച്ചു

ബെന്ഗലൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ മൂത്ത മകന്‍ ശ്രീ രാകേഷ്(39) ബെല്‍ജിയത്തിലെ ബ്രസ്സെല്സില്‍ അന്തരിച്ചു.ആഗ്നേയ ഗ്രന്ഥി യുടെ തകരാറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ബെല്‍ജിയത്തിലെ യുനിവേര്സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.അദ്ദേഹം യുറോപ്യന്‍ യാത്രയില്‍ ആയിരിക്കുമ്പോള്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.കെ എസ് ആര്‍ ടീ സി സമരം ഒത്തു തീര്‍ന്ന അന്നുതന്നെ പിതാവായ സിദ്ധരാമയ്യ യും ബെല്ജിയത്തിലേക്ക് പുറപ്പെട്ടിരുന്നു.അതിനു മുന്‍പ് തന്നെ രാകേഷിന്റെ ഭാര്യയും രണ്ടു ഡോക്ടര്‍ മാരും ബെല്‍ജിയത്തില്‍…

Read More

കൂടുതൽ കാശു ചോദിച്ചതിന് ലൈംഗികത്തൊഴിലാളിയെ 4 മണിക്കൂർ ക്രൂരമായി പീഡിപ്പിച്ചു .സംഭവം BTM ലേയൗട്ടിൽ

ലൈംഗികത്തൊഴിലാളിയായ യുവതിയെ BTM ലേയൗട്ടിൽ ഉപദ്രവിച്ചതായി പരാതി .യുവതിയുടെ സ്ഥിരം കസ്റ്റമർ തന്നെയാണ് കേസിലെ വില്ലൻ .സ്ഥിരമായി 1000 രൂപ കൊടുത്തിരുന്ന ഇയാൾ യുവതി 1500 രൂപ ചോദിച്ചതിനെ തുടർന്ന് യുവതിയെ കെട്ടിയിട്ടു ബെൽറ്റ് കൊണ്ട് അടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സിഗെരെറ്റ്‌ കൊണ്ട് പൊളിക്കുകയും ചെയ്തു എന്നാണ് പരാതി .അതുബാ എന്നാണ് പ്രതിയുടെ പേര് എന്ന് പോലീസ് വെളിപ്പെടുത്തി .4 മണിക്കൂർ യുവതിയെ പീഡിപ്പിച്ചശേഷം ജയദേവ ആശുപത്രിക്കു സമീപം ഇറക്കിവിടുകയായിരുന്നു .മൈക്കോലേഔട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ യുവതി ബലാത്സംഗത്തിന് കേസ് എടുക്കേണ്ട എന്ന്…

Read More

കെ പി എ സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് .

തിരുവനന്തപുരം : സംഗീത നാടക അക്കാദമിയുടെ പുതിയ അധ്യക്ഷയായി കെപിഎസി ലളിത നിയമിതയാകും . നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രാദേശിക എതിര്‍‍പ്പുകളെ തുടര്‍ന്നാണ് ലളിതക്ക് മത്സരത്തില്‍ നിന്നും പിന്‍മാറേണ്ടിവന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെപിസിഎസി ലളിതക്ക് സാംസ്കാരിക വകുപ്പിന് കീഴിലുള്ള പ്രമുഖമായ ഒരു സ്ഥാപനത്തിന്റെ ചുമതല നല്‍കുന്ന കാര്യം സിപിഎമ്മിന്റെ ആലോചനയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ആസ്ഥാനമായുള്ള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ പദവി നല്‍കാനുള്ള തീരുമാനം. സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷകനായി സാഹിത്യകാരന്‍…

Read More
Click Here to Follow Us