റഷ്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആക്രമണഭീഷണി. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന് മുന്നറിയിപ്പുമായാണ് വീഡീയോ തുടങ്ങുന്നത്.തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടു.സ്ലീപ്പിംഗ് സെല്ലുകളോട് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.
Read MoreYear: 2016
ഇനി ബെനഗ്ളൂരുവിലെ പവര്‍ കട്ടിനു അറുതി :ബെള്ളാരിയിലും റായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ വരുന്നു.
ബെന്‍ഗലൂരു : കര്‍ണാടകയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ വേണ്ടി കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഉത്തര ജില്ലകള്‍ ആയ ബെള്ളാരിയിലും രായ്ചൂരിലും പുതിയ താപവൈദ്യുത നിലയങ്ങള്‍ ആരംഭിക്കുന്നു. 1500 മെഗാ വാട്ട് ശേഷിയുള്ള ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.കഴിഞ്ഞ വര്‍ഷം വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ബെനഗ്ളൂരുവിലടക്കം മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു,അതുകൊണ്ട് തന്നെ പത്തു പുതിയ പവര്‍ പ്ലാന്റ്കള്‍ക്ക് ആണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയിരികുന്നത്. കല്‍ക്കരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവയുടെ മൊത്തം ചെലവു 16,574കോടി ആണ്.
Read Moreബംഗളുരുവിലെ എക്സ് .ബസ് കണ്ടക്ടർ രജനിക്ക് എത്ര രൂപ കിട്ടിക്കാണും കബാലിക്ക് ??
രജനികാന്ത് പണ്ട് ബംഗളുരുവിൽ ബസ് കണ്ടക്ടർ ആയിരുന്ന കഥ ഒക്കെ എല്ലാര്ക്കും അറിയാവുന്നതാണ് .അവിടെ നിന്നും വളർന്നു ലോകം അറിയുന്ന സ്റ്റാർ ആയ അദ്ദേഹം എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. തലൈവരുടെ കബാലി ബോക്സ് ഓഫീസിൽ കുതിച്ചു പായുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണ് രജനി എത്ര വാങ്ങി കബാലിയിൽ അഭിനയിക്കാൻ എന്നത് .രജനിയുടെ സ്റ്റാർ വാല്യൂ അറിയാവുന്നവർക്ക് എത്രയാണ് കബാലിക്ക് വേണ്ടി രജനിക്ക് കൊടുത്തത് എന്ന് കേട്ടാൽ വലിയ അത്ഭുതം ഒന്നും തോന്നില്ല എങ്കിലും ഒരു ദീർഘനിശ്വാസത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കുകയുള്ളു .…
Read Moreലോകേഷിന് സെഞ്ച്വറി:ഇന്ത്യക്ക് ലീഡ്.
ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയുടെയും ഉറച്ച പിന്തുണ നല്‍കിയ ചേതേശ്വര്‍ പൂജാരയുടെയും മികവില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് ലീഡ്.96 റണ്‍സില്‍ നില്‍ക്കേ സിക്സടിച്ചാണ് ലോകേഷ് തന്റെ മൂന്നാം സെഞ്ച്വറിയിലെത്തിയത്. ഇതുവരെ ലോകേഷ് 233 പന്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്.196 റണ്‍സിന് പുറത്തായ വിന്‍ഡീസിനെതിരെ രണ്ടാം ദിനം ഇന്ത്യ രണ്ടു വിക്കറ്റിന് 210 റണ്‍സെന്ന ശക്തമായ നിലയിലാണ്.ഇന്ത്യക്കിപ്പോള്‍ 14 റണ്‍സ് ലീഡാണുള്ളത്.റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ കോലിയാണ് ലോകേഷിനൊപ്പം ഇപ്പോള്‍ ക്രീസില്‍.
Read Moreബെഗളൂരുവിലെ ഓട്ടോക്കാരുടെ അന്യസംസ്ഥാന വിരോധം വീണ്ടും മറനീക്കി,ഇത്തവണ ആക്രമിക്കപ്പെട്ടത് നോർത്ത് ഇന്ത്യക്കാരനായ മേജർ,വഴിയേ പോയവരും തല്ലാൻ കൂടി ,രക്ഷകനായത് ടെക്കി.
ബെംഗളൂരു : 33 വയസുകാരനായ ആർമി മേജറിനെ കാറിൽ നിന്നുംവലിച്ചിറക്കി മർദ്ദിച്ചു.എസ് സി ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോലോജിക്കു സമീപം കാഗ്ഗാദാസപുര മെയിൻ റോഡിലാണ് സംഭവം .ഹരിയാന രെജിസ്ട്രേഷനിലുള്ള തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന മേജറിനെ സൈഡിൽ എത്തിയ ഓട്ടോക്കാരൻ തുറിച്ചുനോക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം .തന്നെ തുറിച്ചു നോക്കിയവരുടെ ഫോട്ടോ എടുത്ത മേജറിന്റെ കാറിന്റെ വിൻഡ് ഷിൽഡ് നശിപ്പിച്ച ഇയാൾ കന്നടയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു .ഭാഷ മനസിലാകാത്ത മേജർ പോലീസിൽ പരാതി ചെയ്യുമെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാറിൽ നിന്ന് വലിച്ചിറക്കുകയും…
Read Moreപിടിച്ചു നിൽക്കാൻ വിലക്കുറവുമായി സാംസങ് ,അവസരം പരമാവധി പ്രയോജനപ്പെടുത്തൂ
സ്മാർട്ട് ഫോൺ രംഗത്തെ കിടമത്സരത്തിൽ പിടിച്ചു നിൽക്കാനായി സാംസങ് തങ്ങളുടെ മൊബൈലുകളുടെ വില കുറക്കുന്നു .ഫ്ലിപ്കാർട്ടിലാണ് സാംസങ്ങ് ഫോണുകളുടെ വിലയില്‍ വന്‍കുറവ് ദൃശ്യമാകുന്നത് . സാംസങ്ങ് ഗ്യാലക്സി ജെ5, സാംസങ്ങ് ഗ്യാലക്സി എസ്5, സാംസങ്ങ് ഗ്യാലക്സി ഓണ്‍7, ഗ്യാലക്സി നോട്ട് 4 എന്നിവയ്ക്കാണ് വില കുറച്ചത്.സാംസങ്ങ് ഗ്യാലക്സി നോട്ട് 4ന്‍റെ വില 36,900ത്തില്‍ നിന്ന് 27,900 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി എസ്5 ന്‍റെ വില 13,999 ല്‍ നിന്നും 8,000 ആയി കുറച്ചു.സാംസങ്ങ് ഗ്യാലക്സി ജെ5 2016 എഡിഷന്‍റെ വിലയില്‍ 1000 രൂപ കുറവ്…
Read Moreകോൺഗ്രസിനെ മൊഴിചൊല്ലാൻ ഉറച്ചു മാണി ,നിയമസഭയിൽ പ്രത്യേക ബ്ളോക് ആയി ഇരിക്കാൻ തീരുമാനം ,മാണി പോകില്ലെന്ന് സുധീരൻ
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കാര്യം ചർച്ച ചെയ്യാനായി മാണി പാര്‍ട്ടി എം എല്‍ എമാരുടെ യോഗം വിളിച്ചു. എല്ലാവര്‍ക്കും യോജിപ്പുള്ള തീരുമാനമേ എടുക്കാവൂയെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. അതേസമയം മാണി യു.ഡി.എഫ് വിടുമെന്നത് അഭ്യൂഹം മാത്രമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണം സമവായ നീക്കങ്ങള്‍ക്ക് മാണി വഴങ്ങുന്നില്ല. അനുനയ നീക്കവുമായെത്തിയ ഉമ്മന്‍ ചാണ്ടിയോട് നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടാം നിര നേതാക്കളും കോണ്‍ഗ്രസിനോട് കടുത്ത അതൃപ്തിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. ബാര്‍…
Read Moreപെട്രോൽ ഡീസൽ വില കുറച്ചു
ദില്ലി: ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പൈസയും ഡീസലിന് രണ്്ടു രൂപയുമാണ് കുറച്ചിരിക്കുന്നത്. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്നു ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ക്രൂഡ് ഓയില്‍ വിലയിലുണ്്ടായ വ്യത്യാസമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമായത്.
Read Moreസൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂദൽഹി: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതിന്റെ ഇരുപത്തിരണ്ടാമത്തെ എഡീഷനിൽ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തെ സൈബർ ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങളിലൂടെയുള്ള കബളിപ്പിക്കലുകൾ രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണെമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. അബ്ദുൽ കലാമിനെ ഓർക്കുമ്പോൾ നമ്മള്‍ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയുമൊക്കെ ഓര്‍ക്കുന്നുവെന്നു പറഞ്ഞ മോദി, വരും നാളുകളില്‍ സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ടു പായുന്ന ഭാരതമായിരിക്കും നമുക്ക് കാണാന്‍ കഴിയുകയെന്നും പ്രത്യാശ…
Read Moreപാക് മോഡലിനെ കൊന്നത് സഹോദരനല്ലെന്ന് റിപ്പോർട്ട്
ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ മോഡലും സോഷ്യൽ മീഡിയയിലെ താരവുമായ ഖൻദീൽ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നും മറിച്ച് ബന്ധുക്കളാണെന്നും പാക്കിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നേരത്തെ, ഖൻദീലിനെ കഴുത്തുഞെരിച്ചു കൊന്നതു താനാണെന്നു സഹോദരൻ മുഹമ്മദ് വസീം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ നുണ പരിശോധയിൽ ഖൻദീലിന്റെ കൈകളും കാലുകളും കൂട്ടിപ്പിടിക്കുകമാത്രമാണു വസീം ചെയ്തതെന്നും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത് ബന്ധു ഹഖ് ആണെന്നും മനസിലാക്കാൻ സാധിച്ചു. ഗുളിക കൊടുത്തു മയക്കിയശേഷമാണു കൊല നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖൻദീലിന്റെ ബന്ധുവായ ഹഖ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം…
Read More