ജയലളിതയുടെ അമ്മ കാന്റീനിന്റെ മാതൃകയില്‍ അണ്ണാകാന്റീനുമായി സിദ്ധരാമയ്യ.

ബെന്ഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു വര്‍ഷത്തില്‍ അധികമേ ഉള്ളൂ,ഇനി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്ന് സിദ്ധരാമയ്യ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ബി ജെ പി യുടെ കോണ്‍ഗ്രെസ് മുക്ത ഭാരത ലക്ഷ്യത്തില്‍ അഭിമാനത്തോടെ പിടിച്ചു നില്‍ക്കുന്ന ഒരേ ഒരു വലിയ സംസ്ഥാനം ആണ് കര്‍ണാടക,ജനപിന്തുണ നേടിയെടുക്കാന്‍ പൊടിക്കൈകള്‍ അത്യാവശ്യം.അതിന്റെ ഭാഗമായി ജയലളിത തമിഴ്നാട്ടില്‍ തുടങ്ങിയ അതേ പരിപാടിയുമായി സിദ്ധരാമയ്യ രംഗത്ത്,അണ്ണാ മൊബൈല്‍ കാന്റീനുകള്‍ മൈസൂരു,ഹുബ്ബളി,കലബുരഗി,തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ അണ്ണാ കാന്റീനുകള്‍ ആരംഭിക്കുക.ചോറ്,സാംബാര്‍,അച്ചാര്‍ തുടങ്ങിയവയും രാവിലെ ഇഡ്ഡലി,ദോശ എന്നിവയും…

Read More