ഉലകനായകൻ കമൽഹാസനും നടി ഗൗതമിയും വേർപിരിഞ്ഞു.

ലകനായകൻ കമൽഹാസനും നടി ഗൗതമിയും വേർപിരിഞ്ഞു. ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. അതോടെ മാദ്ധ്യമങ്ങളിൽ വാർത്തയായി. പതിമൂന്നു വർഷത്തെ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 1989-ലാണ് അപൂർവ സഹോദരങ്ങൾ എന്ന സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് 2003-ൽ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല. ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഇരുവരും.

എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്. ഞാനും കമൽഹാസനും വേർപിരിയുകയാണ്. എന്നാണ് ഗൗതമി ബ്ലോഗിൽ കുറിക്കുന്നത്. ആരുടെയെങ്കിലും തലയിൽ കുറ്റം ചുമത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. സിനിമയിൽ വന്ന കാലം മുതലേ ഒരു കമൽഹാസൻ ആരാധികയാണ് ഞാൻ. അത് ഞാൻ ഇനിയും അങ്ങനെ തന്നെയായിരിക്കും. ഗൗതമി ബ്ലോഗിൽ കുറിച്ചു.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

വേർപിരിയലിനെ സംബന്ധിച്ച് ഗൗതമി തന്റെ ബ്ലോഗിൽ എഴുതിയത് ഇപ്രകാരമാണ്.

എന്നെ സംബന്ധിച്ചടത്തോളം ഹൃദയഭേദകമായ അവസ്ഥയാണ് ഇത്. ഞാനും കമൽഹാസനും വേർപിരിയുകയാണ്. പതിമൂന്നുവർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്റെ ജീവിതത്തിൽ ഇതുവരെ എടുത്തിട്ടുള്ളതിൽ ഏറ്റവും മനഃക്ലേശമുണ്ടാക്കുന്ന തീരുമാനമാണ് ഇത്. പരസ്പരമുള്ള ബന്ധങ്ങൾക്കിടെ രണ്ടുപേരുടെയും വഴി വ്യത്യസ്മാകുന്ന അവസ്ഥ അത്ര സുഖകരമല്ല. ഒന്നുകിൽ ഒരാൾ മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കിൽ ഏകാന്തതയെന്ന സത്യത്തിലേക്ക് നടന്നു നീങ്ങുക. ഇതെന്റെ മനസ്സിൽ ഒരുപാട് നാളുകളായി അലട്ടുന്നുണ്ടായിരുന്നു. എന്നാൽ ഹൃദയഭേദകമായ ഈ സത്യം മനസ്സിലാക്കി ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ രണ്ടു വർഷങ്ങൾ വേണ്ടി വന്നു

ആരുടെയെങ്കിലും തലയിൽ കുറ്റം ചുമത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാറ്റമെന്ന് പറയുന്നത് അനിവാര്യമാണ്. മനുഷ്യനിലും അതുണ്ടാകാം. ബന്ധങ്ങളിലും ഈ മാറ്റങ്ങൾ മൂലം പ്രശ്‌നങ്ങളുണ്ടാകാം. എന്റെ ഈ പ്രായത്തിൽ ഇങ്ങനെയൊരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാൽ അത് അത്രയേറെ അത്യാവശ്യമാണ്. ഞാൻ ഒരു അമ്മയാണ്. മക്കൾക്ക് വേണ്ടി ഒരു നല്ല അമ്മ ആയിരിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അങ്ങനെ ആകാൻ എന്റെ ഉള്ളിൽ തന്നെ മനസമാധാനം വേണം.

സിനിമയിൽ വന്ന കാലം മുതലേ ഒരു കമൽഹാസൻ ആരാധികയാണ് ഞാൻ. അത് ഞാൻ ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളിൽ എപ്പോഴും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ പല സിനിമകളിലെയും കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാൻ സാധിച്ചു. അതെല്ലാം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ.

എന്റെ ജീവിതയാത്രയിലെ എല്ലാ ഘട്ടങ്ങളിലും നിങ്ങൾ ഒപ്പമുണ്ടായിരുന്നു. അതിനാലാണ് ഈ നിർണായകതീരുമാനം നിങ്ങളെ കൂടി അറിയിക്കാൻ ഞാൻ തീരുമാനിച്ചത്. കഴിഞ്ഞ 29 വർഷത്തിനിടെ നിങ്ങളുടെ പ്രാർത്ഥനയും സ്‌നേഹവുമെല്ലാം എനിക്കൊപ്പം ഉണ്ടായിരുന്നു. വേദന നിറഞ്ഞ പാതകളിലൂടെയുള്ള യാത്രയിൽ ഇനിയും നിങ്ങൾ ഉണ്ടാകണം കൂടെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us