ബെംഗളൂരു: നഗരത്തിലെ അപകടങ്ങളെക്കുറിച്ച് അറിയിക്കാൻ ടെലഗ്രാം ചാറ്റ് ബോട്ട് സംവിധാനവുമായി ട്രാഫിക് പോലീസ്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് പ്രവർത്തനം. അപകടങ്ങളിൽ പെടുന്നവരെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളപ്പൊക്കം, അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് നീക്കുന്നത് എന്നിവ സംബന്ധിച്ചുള്ള പരാതികളും ഇതിൽ നൽകാം. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ആപ്പ് അധികം വൈകാതെ പൂർണ തോതിൽ പ്രവർത്തനം തുടങ്ങും. അപകടത്തിന്റെ ദൃശ്യങ്ങളും ലോക്കേഷൻ ഉൾപ്പെടെ അയക്കാനും സൗകര്യം ഉണ്ടാകുമെന്ന് ട്രാഫിക്…
Read MoreTag: traffic police
വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്ന് നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും!! ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്
ബെംഗളൂരു∙ നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒരു മാസം നീളുന്ന ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിൽ തകർന്ന കാറുമായുള്ള പ്രചാരണ വാഹനം നഗരം മുഴുവൻ പര്യടനം നടത്തും. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്നും നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും. കഴിഞ്ഞവർഷം നഗരനിരത്തുകളിൽ മദ്യപിച്ച് വാഹനം ഓടിച്ച 26,000 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ വേണ്ട മുൻ കരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങൾ തുടർന്നതോടെയാണ് ബോധവൽകരണം ശക്തമാക്കാൻ തീരുമാനിച്ചത്. ജോൺ ഹോപ്കിൻസ്…
Read Moreട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടം. ജര്‍മ്മന്‍ ചാന്‍സലറുടെ ബംഗളൂരു സന്ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. അപകടം നടന്നയുടൻ നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം…
Read Moreട്രാഫിക് പിഴ ശേഖരം; 8 ദിവസം കൊണ്ട് നേടിയത് 85 കോടി രൂപ
ബെംഗളൂരു: ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് സർക്കാർ പ്രഖ്യാപിച്ച് എട്ട് ദിവസത്തിന് ശേഷം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) 85 കോടി രൂപ സമാഹരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി 8.30 വരെ 6,70,602 കേസുകളാണ് തീർത്ത് അതിലൂടെ 17,61,03,300 രൂപ ബിടിപി സമാഹരിച്ചു. വിവിധ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റുമാർ മുഖേന 3,51,023 ട്രാഫിക് നിയമലംഘന കേസുകൾ തീർപ്പാക്കി അതിലൂടെ 8,55,02,800 രൂപയും ലഭിച്ചു. ട്രാഫിക് നിയമലംഘകർ പേടിഎം വഴി 5,77,87,200 രൂപ അടച്ച് 1,90,620 കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. ബെംഗളൂരു…
Read Moreവ്യാജ നമ്പർ പ്ലേറ്റ് പിടികൂടൽ; യഥാർഥ നമ്പർ പ്ലേറ്റ് ഉടമകൾക്കും നിയമ ലംഘന പിഴ വീഴുന്നു
ബെംഗളൂരു: വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ഗതാഗത നിയമലംഘനങ്ങൾക്കു യഥാർഥ ഉടമകൾ പിഴ അടയ്ക്കേണ്ടി വന്നതു വ്യാപക പരാതിക്കു കാരണമായി. നിയമ ലംഘനങ്ങളിൽ 50 ശതമാനം കിഴിവിൽ പിഴ അടയ്ക്കാമെന്ന ട്രാഫിക് പൊലീസ് നിർദേശത്തെ തുടർന്ന് തങ്ങളുടെ വാഹന നമ്പർ പരിശോധിച്ച പലർക്കും വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് നടത്തിയ ലംഘനങ്ങളുടെ വിവരങ്ങളാണ് ലഭിച്ചത്. ഇതോടെ ട്രാഫിക് മാനേജ്മെന്റ് സെന്ററിന്റെ ഓഫിസിൽ ഒട്ടേറെ പേർ പരാതിയുമായെത്തി.ഇവ പരിശോധിച്ചെന്നും നിയമം ലംഘിച്ചിട്ടില്ലെന്ന് കണ്ടത്തിയവരുടെ പിഴ ഒഴിവാക്കിയെന്നും ട്രാഫിക് പൊലീസ് അറിയിച്ചു ഓരോ ദിവസവും സമാന…
Read Moreപിഴയിൽ 50% ഇളവ്: ട്രാഫിക് പോലീസുകാർക്ക് രണ്ടാം ദിവസം ലഭിച്ചത് 6.8 കോടി
ബെംഗളൂരു: ഫെബ്രുവരി 11 വരെ പെൻഡിംഗ് ട്രാഫിക് പിഴ അടയ്ക്കുന്നതിന് 50 ശതമാനം ഇളവ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ, ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയമ ലംഘകരിൽ നിന്ന് ഇതുവരെ 13.8 കോടി രൂപ സമാഹരിച്ചു. ശനിയാഴ്ച വൈകുന്നേരം 7:30 വരെ, വിവിധ പേയ്മെന്റ് രീതികളിലൂടെ ബിടിപി മൊത്തം 6,80,72,500 രൂപയാണ് ശേഖരിച്ചത്, കൂടാതെ ഒറ്റ ദിവസം കൊണ്ട് 2,52,520 കേസുകൾ ക്ലിയർ ചെയ്തു. ആകെ പിരിച്ച തുക (ഫെബ്രുവരി 4 രാത്രി 7.30 വരെ) 13,81,13,621 രൂപയാണ്..…
Read Moreനഗരത്തിലേക്ക് 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി ട്രാഫിക് പൊലീസ്
ബെംഗളൂരു: നഗരത്തിൽ 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. കോവിഡിനു ശേഷം പുനരാരംഭിച്ച 14 കൗണ്ടറുകൾക്കു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് കൂടുതൽ ഇടങ്ങളിലേക്കു സംവിധാനം വ്യാപിപ്പിക്കുന്നത്. ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും അടക്കം തിരക്കേറിയ ഇടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഎംആർസിയുമായി ചേർന്ന് ബയ്യപ്പനഹള്ളി, ഐടിപിഎൽ, ചന്നസാന്ദ്ര, കോനനകുണ്ഡെ, ജ്ഞാനഭാരതി ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലാണ് ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകൾ സ്ഥാപിക്കുക. ഒപ്പം കോറമംഗലയിലെ പാസ്പോർട്ട് ഓഫിസ്, മാറത്തഹള്ളി ഔട്ടർ റിങ് റോഡ് ജംക്ഷൻ,…
Read Moreസീറ്റ് ബെൽറ്റ് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
ബെംഗളൂരു: ട്രാഫിക് പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കര്‍ശന പരിശോധനയും ഫലം കണ്ടു തുടങ്ങി . 2022-ല്‍ ബെംഗളൂരു നഗരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. 1,22,929 കേസുകളാണ് 2022-ല്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ 3,08,145 കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ട്രാഫിക് പോലീസ് വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പോലീസിന്റെ കണക്കനുസരിച്ച് കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ്, മാഗഡി റോഡ്, മൈസൂരു റോഡ്, തുമകൂരു റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍…
Read Moreആംബുലൻസുകൾക്ക് ഇനി സുഗമമായ യാത്ര; എമർജൻസി വെഹിക്കിൾ സിഗ്നലുമായി ട്രാഫിക് പോലീസ്
ആംബുലൻസുകളുടെ യാത്ര സുഗമമാക്കാൻ നഗരത്തിലെ ട്രാഫിക് സിഗ്നലുകളിൽ എമർജൻസി വെഹിക്കിൾ സിഗ്നലുകൾ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയും എന്നതാണ് പദ്ധതി . 4 മാസത്തിനുള്ളിൽ ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി പദ്ധതി നടപ്പിലാക്കുമെന്ന് ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ സലിം പറഞ്ഞു. തുടർന്ന് ആംബുലൻസുകൾ എത്തുമ്പോൾ ടാഫിക് സിഗ്നലുകളിൽ ഓട്ടോമാറ്റിക്കായി തെളിയും പച്ച ലൈറ്റ് ആംബുലൻസ് കടന്നു പോയതിനു പിന്നാലെ ചുവപ്പ് ലൈറ്റിലേക്കു മാറുകയും ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ആംബുലൻസ് യാത്രയെ…
Read Moreനമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന; കടുപ്പിച്ച് ട്രാഫിക് പൊലീസ്
ബെംഗളൂരു: നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനോടനുബന്ധിച്ച 135 കേസുകളാണ് നഗരപരിധിയിൽ മാത്രം റജിസ്റ്റർ ചെയ്തത്. അവ്യക്തമായതും രൂപമാറ്റം വരു ത്തിയതുമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മോട്ടർ വാഹന ചട്ട പ്രകാരമുള്ള വലുപ്പത്തിൽ മാത്രമേ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുമതിയുള്ളു. ഫാൻസി ലെറ്ററിന് പുറമേ സികറുകൾ, ചിത്രങ്ങൾ എന്നിവ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾക്കെതിരെയും നടപടി എടുക്കുമെന്ന് ട്രാ ഫിക് ഡപ്യൂട്ടി കമ്മിഷണർ കുൽ ദീപ് കുമാർ ജെയിൻ പറഞ്ഞു.
Read More