പിഴയിൽ 50% ഇളവ്: ട്രാഫിക് പോലീസുകാർക്ക് രണ്ടാം ദിവസം ലഭിച്ചത് 6.8 കോടി 

ബെംഗളൂരു: ഫെബ്രുവരി 11 വരെ പെൻഡിംഗ് ട്രാഫിക് പിഴ അടയ്‌ക്കുന്നതിന് 50 ശതമാനം ഇളവ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ, ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിയമ ലംഘകരിൽ നിന്ന് ഇതുവരെ 13.8 കോടി രൂപ സമാഹരിച്ചു.

ശനിയാഴ്ച വൈകുന്നേരം 7:30 വരെ, വിവിധ പേയ്‌മെന്റ് രീതികളിലൂടെ ബിടിപി മൊത്തം 6,80,72,500 രൂപയാണ് ശേഖരിച്ചത്, കൂടാതെ ഒറ്റ ദിവസം കൊണ്ട് 2,52,520 കേസുകൾ ക്ലിയർ ചെയ്തു. ആകെ പിരിച്ച തുക (ഫെബ്രുവരി 4 രാത്രി 7.30 വരെ) 13,81,13,621 രൂപയാണ്..

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

ഈ കാലയളവിനുള്ളിൽ മിക്ക ആളുകളും മുന്നോട്ട് വന്ന് അവരുടെ പിഴകൾ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിച്ച സ്‌പെഷ്യൽ കമ്മീഷണർ (ട്രാഫിക്) ഡോ സലീം പറഞ്ഞു. ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അവ ലംഘിക്കരുതെന്നും ഡോ സലീം പറഞ്ഞു. അതിലൂടെ ആർത്യന്തികമായി, കേസുകൾ കുറയുമെന്നും ആളുകൾ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

പിഴ അടയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് https://www.karnatakaone.gov.in/PoliceCollectionOfFine/TrafficFineCollection-ൽ ലോഗിൻ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts