ഇളവുകളോടെ തിരിച്ചെത്തി കർണാടക ടൂറിസം മേഖല

MYSORE MYSURU TOURIST

ബെംഗളൂരു: രണ്ടുവർഷത്തോളമായി കൊവിഡ്-19 ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം വീടുകളിൽ ഒതുങ്ങിനിൽക്കുന്ന വിനോദസഞ്ചാരമേഖലയിൽ പെട്ടെന്നൊരു കുതിച്ചുചാട്ടം രേഖപ്പെടുത്തി. കൊറോണ വൈറസ് കേസുകളുടെ കുറവ്, നീണ്ട വാരാന്ത്യങ്ങളും വേനൽക്കാല അവധിക്കാലവും, യാത്രകളോടുള്ള പുതിയ താൽപ്പര്യത്തിലേക്ക് നയിക്കുന്നുത്. പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായിരുന്നു ഈ ടൂറിസം മേഖല. സംസ്ഥാന ടൂറിസം വകുപ്പിന്റെ ജംഗിൾ ലോഡ്ജുകളുടെയും റിസോർട്ടുകളുടെയും 26 പ്രോപ്പർട്ടികളിലും കഴിഞ്ഞ മാസം മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് കർണാടക ടൂറിസം ഫോറം വൈസ് പ്രസിഡന്റ് എം രവി പറയുന്നത്. ടൂറിസം പുനരാരംഭിച്ചുവെന്നും സാധാരണ നിലയിയിലേക്ക്…

Read More

കേരള ടൂറിസത്തെക്കുറിച്ചറിയാൻ ഇനി വാട്സ്ആപ്പ് നോക്കൂ

തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വാട്ട്​സ്​ആപ്പിലൂടെയും ലഭ്യമാകും.സംസ്ഥാന ടൂറിസം വകുപ്പ്​ നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ചാറ്റ് ബോട്ടിലൂടെ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത്. കേരള ടൂറിസത്തിന്റെ ‘മായ’ വാട്‌സ്‌ആപ് നമ്പറായ ‘7510512345’ എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങള്‍ ചോദിച്ച റിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിന്റെ…

Read More

കോവിഡിനെ വെല്ലാൻ യാത്രക്കാർ തയ്യാറെടുക്കുന്നു.

ബെംഗളൂരു: വർധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിലും ഒമിക്‌റോണിനെക്കുറിച്ചുള്ള ഭയവും ആളുകളുടെ ഇടയിൽ യാത്രായെ ബാധിച്ചിട്ടില്ല. ഇത്തവണ, ആളുകൾ വർഷത്തിലെ അവസാന 5-6 ദിവസത്തേക്ക് (ഡിസംബർ 25- 31) അവധി ദിനങ്ങൾ ആസൂത്രണം ചെയ്യുക മാത്രമല്ല, ഡിസംബർ 10 മുതൽ തന്നെ അവധി ദിനങ്ങൾക്കായി ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. ആളുകൾ കൂടുതൽ അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുമ്പോൾ, മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി, ഈ സമയം അവർ അറിയപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻവേണ്ടിയാണ് നോക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ ഒരാൾക്ക് പെട്ടെന്ന് തിരിച്ചു പോകാൻ കഴിയുന്നതിനാണ് ഈ തീരുമാനം.…

Read More

തമിഴ്നാട് ടൂറിസം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ചെന്നൈ: സാഹസിക വിനോദസഞ്ചാരത്തിനുള്ള കരട് മാർഗരേഖ സംസ്ഥാന ടൂറിസം വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കി. സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഇൻഡന്റ്‌ഫിക്കേഷൻ, അതത് സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സാഹസിക ടൂർ ഓപ്പറേറ്റർമാരെ തിരിച്ചറിയൽ എന്നിവ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സാഹസിക ടൂറിസം മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു. കൂടാതെ ടിടിഡിസി മാനേജിംഗ് ഡയറക്ടർ സന്ദീപ് നന്ദൂരിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ സാഹസിക ടൂർ ഓപ്പറേറ്റർമാരുടെ യോഗം ചേർന്ന് കരട് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More

ദസറ വിനോദ സഞ്ചാര മേഖലക്ക് നൽകിയത് പുത്തനുണർവ്; ആഘോഷം കൈപിടിച്ചുയർത്തുന്നത് അനേകരെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധി കാരണം ഏറെ ബുദ്ധിമുട്ടിയ ഒരു മേഖലയാണ് വിനോദ സഞ്ചാര മേഖല എന്ന് നിസംശയം പറയാം.. എന്നാൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് സഞ്ചാരിച്ചാണ് മടങ്ങുന്നത്. കൃത്യമായ മാനദണ്ഡങ്ങളോടെ, മുന്നൊരുക്കങ്ങളോടെ അതിലുപരി സംഘാടന മികവോടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദസറ ആഘോഷം ഒട്ടേറെ വിനോദ സഞ്ചാരികളെയടക്കം ആകർഷിച്ചു. 2020 ലെക്കാൾ പതിൻമടങ്ങാണ് ഇത്തവണ ദസറയ്ക്ക് ശേഷം സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾ.   ജോ​ഗ് വെള്ളച്ചാട്ടം, കുടക്, ബന്ദിപ്പൂർ,നാ​ഗർഹോളെ എന്ന് തുടങ്ങി ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലേക്കും ദസറയ്ക്ക് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കൃത്യമായ…

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ല; വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ആളുകളെ നിയന്ത്രിക്കുന്നതിനായി ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ ഡി.വി. ഗിരീഷ് ഭദ്ര വൈൽഡ് കൺസർവേഷൻ ട്രസ്റ്റ്, സംസ്ഥാന വന്യജീവി ബോർഡ് മുൻ അംഗം എസ്. ഗിരിജശങ്കർ, വൈൽഡ്കാറ്റ്-സിയിലെ ശ്രീദേവ് ഹുലികെരെ എന്നിവർ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രതിപാദിക്കുന്നു, ധാരാളം ആളുകൾ ഉണ്ടായിരുന്നിട്ടും ജില്ലാ ഭരണകൂടം നിശബ്ദ കാഴ്ചക്കാരായി തുടരുന്നു. ദസറ അവധി ദിവസങ്ങളിൽ, നൂറുകണക്കിന് ആളുകൾ ആണ് ചന്ദ്രദ്രോണ ഹിൽ റേഞ്ചുകൾ, ദേവരമണെ, കുദ്രേമുഖ്, ഭദ്ര വന്യജീവി സങ്കേതം, മറ്റ് സ്ഥലങ്ങൾ എന്നിവ…

Read More

വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധികൾ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി രൂപയാണെന്നും അദ്ദേ​ഹം അറിയിച്ചു. ഹംപിയിലെ ഹെലി ടൂറിസം പദ്ധതിക്ക് വേണ്ടി മാത്രം പ്രത്യേക തുക വകയിരുത്തുമെന്നും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ കൂടി സംയോജിപ്പിച്ചാണ് വിനോദസഞ്ചാര വികസന പദ്ധതികൾ സംസ്ഥാനത്ത് ആസൂത്രണം നടത്തുകയെന്നും പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോ​ഗതിയുണ്ടെന്നും   വ്യക്തമാക്കി.

Read More

കർണ്ണാടകയിൽ പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രം​ഗത്ത്

ബെം​ഗളുരു; പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി ന​ഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന ന​ഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെം​ഗളുരുവിന് പുറമെ മറ്റ് ന​ഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…

Read More

ടെന്റ് ടൂറിസം; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മൈസുരു

മൈസുരു: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടെന്റ് ടൂറിസവുമായി മൈസുരു രം​ഗത്ത്. ലളിത് മഹൽ പാലസിന് മുന്നിലാണ് ടെന്റ് ടൂറിസം പദ്ധതി ആരംഭിക്കുകയെന്ന് ടൂറിസം മന്ത്രി മഹേഷ് വ്യക്തമാക്കി. ഏറെ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്നതിനാലാണ് ടെന്റ് ടൂറിസം കർണ്ണാടകയിലും പരീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us