ജനുവരി 14 മുതൽ 18 വരെ തമിഴ്‌നാട്ടിലെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും.

meenakshi-temple tamil nadu temple

ചെന്നൈ: ജനുവരി 14 മുതൽ 18 വരെ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്ന് സർക്കാർ തിങ്കളാഴ്ച അറിയിച്ചു. കൂടാതെ ജനുവരി 16 ഞായറാഴ്ചയും സമ്പൂർണ ലോക്ക്ഡൗണും ഉണ്ടാകും.ഇതിനർത്ഥം ആളുകൾക്ക് പൊങ്കൽ ദിവസം ക്ഷേത്രങ്ങളിൽ പോകാൻ കഴിയില്ലെന്നും ഉത്സവ അവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആ ഞായറാഴ്ച യാത്ര ചെയ്യാൻ കഴിയില്ലെന്നും ആണ്. എല്ലാ സർക്കാർ (പൊങ്കൽ സ്പെഷ്യൽ) ബസുകളിലും 75% ഒക്യുപെൻസി സർക്കാർ നിയന്ത്രിച്ചതിനാൽ ബസ് ടിക്കറ്റ് ലഭിക്കുന്നതും ബുദ്ധിമുട്ടാണ്. ബസുകളിലെ 75% ഒക്യുപെൻസി സർക്കാർ നിയന്ത്രിച്ചെങ്കിലും ബസ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ…

Read More

കയ്യേറിയ അഡയാർ നദീതടത്തിലെ ക്ഷേത്രം റവന്യൂ ഉദ്യോഗസ്ഥർ തകർത്തു.

ചെന്നൈ: വരദരാജപുരത്ത് അഡയാർ നദീതടം കൈയേറി നിർമിച്ച ആഞ്ജനേയർ ക്ഷേത്രം തിങ്കളാഴ്ച റവന്യൂ ഉദ്യോഗസ്ഥർ തകർത്തു. കഴിഞ്ഞ 25 വർഷമായി മുടിച്ചൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ നരസിംഹ ആഞ്ജനേയർ സ്വാമി ക്ഷേത്രം 55 സെന്റ് സ്ഥലത്താണ് നിർമ്മിച്ചത്. എന്നാൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്ഷേത്രം കൈയേറി തണ്ണീർതടത്തിൽ നിർമിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഏതാനും വർഷം മുമ്പ് ക്ഷേത്ര പ്രതിനിധികൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ക്ഷേത്രം അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. ക്ഷേത്രം പൊളിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നു പറഞ്ഞു ഉത്തരവിനെതിരെ ഭക്തർ രംഗത്തെത്തിയിരുന്നു.…

Read More

ക്ഷേത്രം അശുദ്ധമാക്കിയ നാല് പേർ പിടിയിൽ

മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ശ്രീ കരിഞ്ചേശ്വര ക്ഷേത്രം അശുദ്ധമാക്കിയതിന് നാല് പേരെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളിൽ നാലുപേർ തങ്ങളുടെ പാദരക്ഷകളുമായി ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് പരാതി രജിസ്റ്റർ ചെയ്യപ്പെട്ടത്. ഉള്ളാള് മസ്തികാട്ടെ സ്വദേശി ബുഷര് റഹ്മാന് (20) ഉള്ളാള് മുക്കച്ചേരി സ്വദേശി ഇസ്മായില് അര്ഹമജ് (22) ഉള്ളാളിലെ ഹലേകോട്ട് സ്വദേശി മുഹമ്മദ് തനിഷ് (19), മംഗളൂരു ബബ്ബുകട്ടെയിൽ താമസിക്കുന്ന മുഹമ്മദ് റഷാദ് (19 ) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ ബുധനാഴ്ച ക്ഷേത്രം ഭരണസമിതി പ്രസിഡന്റിന് വേണ്ടി…

Read More

ഭക്ത ജനങ്ങളുടെ പ്രിയപ്പെട്ട മാലെ മഹാദേവേശ്വര ക്ഷേത്രം; നിയന്ത്രണങ്ങൾ നീക്കി ഡപ്യൂട്ടി കമ്മീഷ്ണറുടെ ഉത്തരവ്

ബെം​ഗളുരു; പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിലൊന്നായ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ചാമരാജ് ന​ഗറിലാണ് മാലെ മഹാദേവേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികളുടെ വൻ നിരയാണ് ക്ഷേത്രത്തിൽ എല്ലായ്പ്പോഴും ഉണ്ടാകാറുള്ളത്. ‍‌‌   ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മൈസൂരുവിലെ ദസറ ആഘോഷങ്ങൾ തീർന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. രഥഘോഷയാത്ര, സമൂഹ സദ്യ, പൂജകൾ എന്നിവയ്ക്കെല്ലാമുള്ള നിയന്ത്രണങ്ങൾ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നതാണ് നീക്കിയത്.   കോവിഡ് കുറഞ്ഞെങ്കിലും സുരക്ഷയുടെ ഭാ​ഗമായി സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം ധരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.  

Read More

ജാതിവിവേചനത്തിന് അറുതി;യാദ്ഗിറിലെ ക്ഷേത്രത്തിൽ ഇനി ദളിതർക്ക് പ്രവേശനം

ബെംഗളൂരു : കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നിലനിന്ന ദളിതക്ക് നേരെ ഉണ്ടായിരുന്ന ജാതിവിവേചനത്തിന് അറുതിയായി. നീലഹള്ളി ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിൽ പട്ടികജാതി സമുദായത്തിൽപ്പെട്ടവർക്ക് പ്രവേശന വിലക്കിന് ജില്ലാ ഭരണ മേധാവിയായ ഡെപ്യൂട്ടി കമ്മിഷണറുടെ ഇടപെടലിലൂടെ മാറ്റം വന്നു.പട്ടികജാതി സമുദായത്തിൽപ്പെട്ട യുവാക്കൾ ഡെപ്യൂട്ടി കമ്മിഷണർ ആർ. രാഗപ്രിയയോടൊപ്പം ആദ്യമായി ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതോടെ ക്ഷേത്രത്തിലെ ജാതിവിവേചനത്തിന് അറുതിയായി. റവന്യൂ വകുപ്പ് ആവിഷ്കരിച്ച `ജില്ലാധികാരി നഡേ ഹള്ളി കഡേ’ എന്ന പരിപാടിക്ക്‌ ഡെപ്യൂട്ടി കമ്മിഷണർമാർ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹരിക്കാനായി ഗ്രാമത്തിലെത്തിയതായിരുന്നു ആർ.…

Read More

പൊതുജനക്ഷേമവും സൗഖ്യവും; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്തും

ബെം​ഗളുരു; ജനജീവിതം താറുമാറാക്കി സ്തംഭിപ്പിച്ച കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രത്യേക പൂജ യഥാവിധി നടത്താനൊരുങ്ങി മുസ്റായ് വകുപ്പ് രം​ഗത്ത്. വിജയദശമി ദിനത്തിലാണ് കോവിഡിനെതിരെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ തീരുമാനമായിരിയ്ക്കുന്നത്. വെള്ളിയാഴ്ച്ചയാണ് വിജയദശമി ദിനം ആചരിയ്ക്കുന്നത്.  ജനങ്ങളുടെ ജീവിതം അല്ലലുകളില്ലാതെ മുന്നേറുന്നതിനും, അവരുടെ സൗഖ്യത്തിനും കൂടാതെ കോവിഡ് മൂന്നാം തരം​ഗം ഉണ്ടാവാതിരിക്കുവാൻ കൂടിയാണ് പ്രത്യേക പൂജകൾ ചെയ്യുക. മുസ്റായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുമെന്ന് മുസ്റായ് വകുപ്പുമന്ത്രി ശശികല ജൊല്ലെ അറിയിച്ചു. ഇത്തരത്തിൽ മുസ്റായ് വകുപ്പിന് കീഴിലായി ഏകദേശം 34,563 ക്ഷേത്രങ്ങളുണ്ട്.

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നഷ്ടം 600 കോടി ! ;കോവിഡ് വില്ലനായപ്പോൾ നിലച്ചത് ക്ഷേത്ര ജീവനക്കാരുടെ വരുമാനവും.

ബെ​ഗളുരു: ക്ഷേത്ര വരുമാനത്തിലും സംസ്ഥാനത്ത് വൻ ഇടിവെന്ന് റിപ്പോർട്ടുകൾ പുറത്ത്, ലോക്ഡൗൺ കാലത്ത് മുസാരിസ് വകുപ്പിന്റെകീഴിലുള്ള ക്ഷേത്രങ്ങളിൽ വരുമാനനഷ്ടം 600 കോടിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽമാത്രം ഏപ്രിൽ മേയ് മാസങ്ങളിൽ 14 കോടിരൂപയാണ് വരുമാന നഷ്ടം. ഇതോടെ ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ ഭാവിയും അനിശ്ചിതത്വത്തിലായി കഴിഞ്ഞു. സംസ്ഥാനത്ത് ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന അനേകരാണുള്ളത്, വലുതും ചെറുതുമായി അനേകം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് സംസ്ഥാനം. ലോക്ക് ഡൗൺ ആരാധനാലയങ്ങൾക്കും ബാധകമായതോടെ പല ക്ഷേത്രങ്ങളിലും പൂജാരിമാരുടെ നേതൃത്വത്തിൽ നിത്യപൂജകൾ മാത്രമാണ് നടന്നത്, വലിയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്…

Read More

മണ്ഡല വിളക്ക് ഉത്സവം ഈമാസം 26 മുതൽ

ബെം​ഗളുരു: വിമാനപുര എച്ച്എഎൽ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലവിളക്ക് ഉത്സവം 26 മുതൽ ഡിസംബർ 1 വരെ നടക്കും. 26 ന് വൈകിട്ട് 06.30 ന് കൊടിയേറ്റ്, 27 ന് രാവിലെ ശീവേലി , ഒൻപതിന് പറനിറക്കൽ എന്നിവ നടത്തും.

Read More

ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി

ബെം​ഗളുരു: ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി. പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

നവരാത്രി മഹോത്സവ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം

കൊല്ലൂർ ∙ മഹിഷാസുര നിഗ്രഹം കഴിഞ്ഞു തിന്മയുടെ മേൽ നന്മയുടെ വിജയപതാക പാറിച്ച് ദുർഗാദേവി നാളെ പുഷ്പാലംകൃത രഥത്തിലേറി എഴുന്നള്ളും. കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ മഹാനവമി ദിനമായ നാളെ ഉച്ചയ്ക്ക് ഒന്നിനാണു ദേവി എഴുന്നള്ളുന്ന നവരാത്രി രഥോത്സവം നടത്തുക. നാളെ പുലർച്ചെ നട തുറന്നു പതിവു പൂജകൾക്കു ശേഷം 11.30നു ചണ്ഡികായാഗം നടക്കും. തുടർന്നാണു രഥോത്സവ ചടങ്ങുകൾ നടത്തുക. പുഷ്പാലംകൃതമായ രഥത്തിൽ ദേവീവിഗ്രഹമേറ്റി ശ്രീകോവിലിനു ചുറ്റും വലിച്ചെഴുന്നള്ളിക്കുന്ന ചടങ്ങാണു നവരാത്രി രഥോത്സവം എന്നറിയപ്പെടുന്നത്. തന്ത്രി രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിക്കും. 19നു പുലർച്ചെ നാലിനു…

Read More
Click Here to Follow Us