അമരനിൽ ഫോൺ നമ്പർ ഉപയോഗിച്ചു; 1.1 കോടി ആവശ്യപ്പെട്ട് വിദ്യാർത്ഥി 

അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച്‌ വിദ്യാര്‍ത്ഥി.

സിനിമയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്.

തന്റെ പേര്‍സണല്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ നിരവധി കോളുകാളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്ന് യുവാവ് പറഞ്ഞു.

എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശനാണ് നിര്‍മാതാക്കള്‍ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ്.

അമരന്‍ ഇറങ്ങിയ ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി സായ് പല്ലവിയല്ലേ എന്ന് ചോദിച്ച്‌ കോളുകള്‍ വരുന്നുണ്ടെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നുണ്ട്.

ഇതിന് നഷ്ടപരിഹാരമായി 1.1 കോടി രൂപയാണ് വാഗീശന്‍ ആവശ്യപ്പെട്ടത്.

ശിവകാര്‍ത്തികേയന്‍- സായി പല്ലവി ജോഡിയായ ഹിറ്റ് ചിത്രമാണ് അമരന്‍.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സായ് പല്ലവിയും ശിവകാര്‍ത്തികേയനുമാണ്.

കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts