അമ്മയും ഭാര്യയും തമ്മിൽ പതിവായി വഴക്ക്; യുവാവ് ജീവനൊടുക്കി 

ബെംഗളൂരു: വീട്ടിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് യുവാവ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ച്‌ ജീവനൊടുക്കി.

വ്യാഴാഴ്ച സകലേഷ്പൂർ താലൂക്കിലെ ബച്ചിഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.

കരുണാകർ (40)എന്നയാളാണ് ജീവനൊടുക്കിയത്.

കരുണാകരൻ്റെ അമ്മയും ഭാര്യയും തമ്മില്‍ യോജിപ്പില്ലായിരുന്നുവെന്നും അതിനാല്‍ അമ്മ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കാപ്പി കർഷകനായ കരുണാകരനെ ഇത് വല്ലാത്ത മനോവിഷമത്തിലാക്കിയിരുന്നു എന്നും പറയപ്പെടുന്നു.

തുടർന്ന് മാനസിക സംഘർഷം സഹിക്കവയ്യാതെ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ തോക്കെടുത്തു സ്വയം വെടിയുതിർത്തത്.

കരുണാകരന് അമ്മയും ഭാര്യയും ഒരു മകളുമാണുണ്ടായിരുന്നത്.

യെസ്ലൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ കേസെടുത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts