100 പുതിയ ബസ് സർവ്വീസുകൾക്ക് തമിഴ്നാട് “കടമ്പ”!

ബെംഗളൂരു : കേരള ബംഗളൂരു റൂട്ടിൽ പുതിയ ബസ് സർവീസ് തുടങ്ങാനുള്ള കരാർ വളരെ മുൻപ് തന്നെ ഉള്ളതാണെന്നും എന്നും തമിഴ്നാട് പെർമിറ്റ് ലഭ്യമല്ലാത്തതാണ് തടസ്സം എന്നും കർണാടക ആർ ടി സി അറിയിച്ചു.

സ്വകാര്യ ബസ്സുകളുടെ ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും 50 വീതം പുതിയ സർവീസുകൾ തുടങ്ങാനാണ് പുതിയ കരാർ.

അതേസമയം കർണാടക ആർടിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന പാലക്കാട് തൃശൂർ എറണാകുളം കോട്ടയം തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പുതിയ ബസ്സുകൾ ഓടിക്കണം എങ്കിൽ തമിഴ്നാടിനെ കൂടി അനുമതി വേണം.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

മലയാളികളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്ന പ്രധാന സ്വകാര്യ ബസുകൾ എല്ലാം സർവീസ് നടത്തുന്നത് സേലം കോയമ്പത്തൂർ വഴി ദക്ഷിണ കേരളത്തിലേക്കാണ്.

എന്നാൽ 2008ലാണ് തമിഴ്നാടും കർണാടകയും തമ്മിലുള്ള ഉള്ള കരാർ അവസാനമായി പുതുക്കിയത്.

ദക്ഷിണ കേരളത്തിലേക്കും കോഴിക്കോട് അടക്കമുള്ള മലബാർ മേഖലയിലേക്കും 25 വീതം ബസ്സുകളാണ് ആണ്  കർണാടക ആർ ടി സി ലക്ഷ്യം വയ്ക്കുന്നത്.

ബംഗളൂരു, ചെന്നൈ യാത്രക്കാർക്ക് ഉപകാരപ്രദമാവും എന്ന് അറിഞ്ഞിട്ടും തമിഴ്നാടുമായി ഒരു പുതിയ കരാർ ഉണ്ടാക്കാൻ കേരള സർക്കാരും താല്പര്യം എടുക്കുന്നില്ല എന്ന ഉദാസീന നിലപാടിനെതിരെ മുറുമുറുപ്പ് ജീവനക്കാരുടെ ഇടയിൽ തന്നെ ഉണ്ട്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

എളുപ്പവഴിയായി എറണാകുളം വരെയുള്ള കേരള ആർ ടീ സി ബസുകൾ മൈസൂരു, കോഴിക്കോട് വഴിയാണ് യാത്ര ചെയ്യുന്നത്. 8 മണിക്കൂർ എടുക്കുന്ന യാത്രക്ക് മൈസൂരു താമരശ്ശേരി ചുരം വഴി 12 മണിക്കൂറോളം സമയമെടുക്കും.

കൂടുതൽ തിരക്കുള്ള തൃശൂർ പാലക്കാട് റൂട്ടിലാണ് സാധാരണ കർണാടക സ്പെഷൽ സർവീസുകൾ നടത്താറുള്ളത്, എന്നാൽ കേരള ഈ റൂട്ടിൽ സ്പെഷൽ അനുവദിക്കാറില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts