വീണ്ടും കല്ലട വിവാദം;ഇത്തവണ യാത്രക്കാർക്ക് പണി കൊടുത്തത് “കല്ലടജി4”.

ബെംഗളൂരു : സുരേഷ് കല്ലട വിവാദം കത്തിനിക്കുന്ന ഈ സമയത്ത് ഇന്നലെ കല്ലട ജി 4 ൽ യാത്ര ചെയ്ത ദുരനുഭവം പങ്കുവക്കുകയാണ് ബെംഗളൂരു മലയാളികളായ ചില യാത്രക്കാർ.

ഇന്നലെ വൈകുന്നേരം 7:45 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കല്ലട ജി 4 മൾട്ടി ആക്സിൽ ബസ് രാത്രി 2 മണിയോടെ കോയമ്പത്തൂരിന് സമീപത്ത് ദേശീയ പാതയുടെ ഓരത്ത് നിർത്തുകയായിരുന്നു.

ഏകദേശം 2 മണിക്കൂറോളം ബസ് ശരിയാക്കാനുള്ള പ്രവൃത്തികൾ തുടർന്നു, ഏകദേശം 5:00 മണിയോടെ വളരെ കുറഞ്ഞ വേഗതയിൽ വണ്ടി യാത്ര തുടങ്ങി. പിന്നീട് തൃശൂരിന് സമീപമെത്തിയപ്പോൾ ഒരിടത്ത് നിർത്തി.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

57 യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ 7 പേർ സ്ത്രീകളായിരുന്നു, തൃശൂരിൽ നിന്ന് മണി മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ടെമ്പോ ട്രാവലർ സംഘടിപ്പിക്കുകയും അതിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു.

ആ ബസ് കുറച്ചു ദൂരം യാത്ര ചെയ്തതിനു ശേഷം ഡ്രൈവറോട് ഏതു ഏതു വരെയാണ് സർവീസ് എന്ന് ചോദിച്ചപ്പോൾ എറണാകുളം വരെ എന്ന് മറുപടി നൽകി.

പിന്നീട് വീണ്ടും യാത്രക്കാർ പ്രശ്നമുണ്ടാക്കുകയും ചെയ്തപ്പോൾ ആ മുൻപുണ്ടായിരുന്ന ബസ് തകരാർ തീർന്നതായി അവർ അറിയിച്ചു, അതിന് സമീപം ടെമ്പോ ട്രാവലർ തിരിച്ച് കൊണ്ടുവരികയും. അതിൽ യാത്രക്കാർ യാത്ര തുടരുകയും ചെയ്യുന്നു.രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട ബസ് ഏകദേശം 6 മണിക്കൂർ വൈകിയായ് യാത്ര ചെയ്യുന്നത്.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

വിവാദത്തിലായ കല്ലട ടൂർസ് ആൻഡ് ട്രാവൽസ് ഉടമ സുരേഷ് കല്ലടയുടെ നാല് സഹോദരൻമാർ ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് കല്ലട ജി 4.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts