ഇത് സഞ്ജു സ്റ്റൈല്‍; ഒരു ബോളില്‍ രണ്ടു തവണ പാണ്ഡെ പുറത്ത്!!

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിന് പുറമേ ഫീല്‍ഡിംഗിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മനീഷ് പാണ്ഡെയെ പുറത്താക്കാന്‍ സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ക്യാച്ചാണോ സ്റ്റമ്പി൦ഗാണോ പാണ്ഡെ പുറത്താകാന്‍ കാരണമെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. ഒരു നിമിഷം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു ശ്രേയസ് ഗോപാലിന്‍റെ പന്തില്‍ വിരിഞ്ഞ ആ വിക്കറ്റ്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ബാറ്റില്‍ തട്ടി തെറിച്ച ബോള്‍ സഞ്ജു ക്യാച്ച് ചെയ്യുകയും ക്രീസില്‍ നിന്ന് ഹൈദരാബാദ് താര൦ കയറിയെന്ന് തോന്നിയപ്പോള്‍ സ്റ്റമ്പും ചെയ്തു. മനീഷ് എങ്ങനെയാണ് പുറത്തായതെന്ന് ആശയക്കുഴപ്പം നികത്താന്‍ റീപ്ലേ തെളിയേണ്ടി വന്നു.

ഒടുവില്‍ ക്യാച്ചിലൂടെയാണ് പുറത്തായതെന്ന് തീരുമാനമായി. 36 പന്തില്‍ ഒമ്പത് ഫോറടക്കം 61 റണ്‍സായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us