ഭക്ഷ്യവിഷബാധ; 35 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ 

കാസർക്കോട്: സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി.

കാസർകോട് നായന്മാർമൂല ആലമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പാല്‍, മുട്ട മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിലെ പാല്‍വിതരണം നിർത്തിവച്ചു.

കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

എല്‍പി, യുപി വിഭാഗത്തിലെ വിദ്യാർത്ഥികള്‍ക്കാണ് പാല്‍ വിതരണം ചെയ്തത്.

പാലിന് രുചി വ്യത്യാസമുണ്ടെന്ന് അദ്ധ്യാപകർ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു.

സ്കൂള്‍ വിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു.

35- ഓളം വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കുട്ടികളെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
[masterslider id="10"]

Related posts