മതം മാറ്റത്തിനും പീഡനത്തിനും ഇരയായി; യുവതിയുടെ പരാതിയിൽ ടെക്കി അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി മതം മാറ്റാൻ നിർബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ സോഫ്റ്റ് വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.

ജമ്മു ജില്ലയിലെ ശ്രീനഗർ സ്വദേശിയും ബെംഗളൂരുവ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗിൽ അഷ്റഫ് ബേയ്ഗ് ആണ് അറസ്റ്റിലായത്.

നഗരത്തിലെ തന്നെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി.

പരാതിക്കാരിയുമായി 2018 മുതൽ അടുപ്പിലായിരുന്നു മോഗിൽ.

ലിവിംഗ് ടുഗതറിലായിരുന്ന ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് യുവാവിൻറെ മതത്തിലേക്ക് യുവതിയെ മതംമാറ്റാൻ നിർബന്ധിക്കുകയായിരുന്നു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

വിവാഹം ചെയ്യുമെന്ന് പറഞ്ഞ് യുവതിയെ ലൈംഗിക ബന്ധത്തിന് യുവാവ് നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി.

ഫോണിലൂടെ യുവാവിന്റെ സഹോദരൻ ഫോണിൽ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിർബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താൻ ‘ലൗജിഹാദി’നും പീഡനത്തിനും നിർബന്ധിത മതമാറ്റത്തിനം ഇരയായെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും യുവതി എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പിൽ ആരോപിച്ചു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

യുവതിയുടെ പരാതിയെ തുടർന്ന് ബെലന്ദൂർ പോലീസ് സെപ്റ്റംബർ ഏഴിനാണ് കേസെടുക്കുന്നത്.

സംഭവം നടന്ന സ്ഥലം മറ്റൊരിടത്തിലായതിനാൽ ഹെബ്ബാഗോഡി പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
[masterslider id="10"]

Related posts