യാത്രക്കാരില്ലെന്ന് കേരള കെഎസ്ആർടിസി; മുഴുവൻ ടിക്കറ്റും വിറ്റ് തീർന്ന് 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും നേടി കർണാടക

ബെംഗളൂരു∙ കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്ന് പമ്പ സർവീസില്ല.

മലയാളികൾക്കു പുറമേ കന്നഡിഗർക്ക് കൂടി കുറഞ്ഞ ചെലവിൽ ശബരിമലയിലെത്താനാകുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്.

യാത്രക്കാരില്ലെന്ന പേരിലാണ് സർവീസ് പുനരാരംഭിക്കാത്തത്. എന്നാൽ കർണാടക ആർടിസി ഈ മാസം 29ന് തുടങ്ങുന്ന ശബരിമല സ്പെഷൽ ഐരാവത് എസി ബസിൽ വാരാന്ത്യങ്ങളിൽ ഉൾപ്പെടെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം

യാത്രക്കാരുടെ തിരക്കേറുന്നതോടെ 2 അധിക സർവീസുകൾ കൂടി ഓടിക്കുന്നതിനുള്ള പെർമിറ്റും കർണാടക മുൻകൂട്ടി എടുത്തു.

തമിഴ്നാടിന്റെ അനുമതി ലഭിക്കാത്തതിനാൽ മൈസൂരു വഴിയാണ് കർണാടക ശബരിമല സ്പെഷൽ ബസ് ഓടിക്കുന്നത്.

തമിഴ്നാട് വഴിയുള്ള സർവീസിനുള്ള താൽക്കാലിക പെർമിറ്റ് കിട്ടിയാൽ സേലം, കോയമ്പത്തൂർ വഴി സർവീസ് നടത്താൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts