നഗരത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി.

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ നാലുവർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായി.

അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്ന് ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. കെ.വി. ശരത് ചന്ദ്ര പറഞ്ഞു.

2020-ൽ 1,928 റോഡപകടങ്ങളുണ്ടായപ്പോൾ ഈ വർഷം ഒക്ടോബർ 30 വരെ മാത്രം 3,969 അപകടങ്ങളാണ് സംഭവിച്ചത്.

2020-ൽ 344 പേർ അപകടങ്ങളിൽ മരിച്ചപ്പോൾ ഈ വർഷം ഒക്ടോബർ വരെ 723 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനാപകടങ്ങളുണ്ടാകുന്നത് ബെംഗളൂരുവിലാണ്.

  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം

തുമകൂരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലമെന്ന് ശരത് ചന്ദ്ര പറഞ്ഞു.

റോഡപകടങ്ങൾ കുറയ്ക്കാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കൂടി വരുന്നത് ആശങ്കയുണർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ സംസ്ഥാനത്താകെ 34,178 റോഡപകടങ്ങളിലായി 9,720 പേരാണ് മരിച്ചത്. 2023-ൽ 43,440 അപകടങ്ങളിലായി 12,321 പേർ മരിച്ചു.

  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി

ബോധവത്കരണത്തിലൂടെയും നിയമം കർശനമായി നടപ്പാക്കുന്നതിലൂടെയും അപകടങ്ങൾ കുറച്ചു കൊണ്ടു വരാനാകുമെന്നാണ് സർക്കാർ കരുതുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
[masterslider id="10"]

Related posts

Click Here to Follow Us