കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ ആസ്തി; സ്വന്തമായി കാറില്ല

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്കും ഭാര്യക്കും 217.21 കോടിയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍.

ഇരുവര്‍ക്കും 82.17 കോടിയുടെ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി കുമാരസ്വാമിയെക്കാള്‍ ആസ്തിയുണ്ട് ഭാര്യയായ മുന്‍ എംഎല്‍എ കൂടിയായ അനിതയ്ക്ക്.

മൊത്തം ആസ്തി 154. 39 കോടി രൂപയാണ്. കുമാരസ്വാമിയുടെ ആസ്തി 54.65 കോടിയാണ്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

കുമാരസ്വാമിയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ബിഎസ്‌സി ബിരുദധാരിയായ അദ്ദേഹത്തിന് സ്വന്തമായി കാറില്ല.

എന്നാല്‍ 12.55 ലക്ഷം രൂപയുടെ ട്രാക്ടര്‍ ഉണ്ട്. ഭാര്യയ്ക്ക് 11.15 ലക്ഷം രൂപയുടെ കാറുണ്ട്.

 

കുമാരസ്വാമിയുടെ കൈവശം 47.06 ലക്ഷത്തിന്റെ സ്വര്‍ണവും 2.60 ലക്ഷത്തിന്റെ വജ്രവും ഉണ്ട്. 37. 48 കോടിയുടെ കൃഷി ഭൂമിയും ഉണ്ട്. 6.46 കോടിയുടെ വീടുമുണ്ട്. അനിതയ്ക്ക് 28.38 കോടി രൂപയുടെ കൃഷിഭൂമിയും 35.69 കോടി രൂപയുടെ രണ്ട് വാണിജ്യ കെട്ടിടങ്ങളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts