നഗരത്തിൽ ശൈത്യകാലം നേരത്തെ എത്തി

climate

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്.

നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിട്ടുമാറാത്ത പനി, ജലദോഷം, ശ്വാസതടസം മുതലായ അസുഖങ്ങൾ ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു.

സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനകം കാലാവസ്ഥാ വ്യതിയാനം നേരിടുന്നുണ്ട്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

ഡിസംബർ, ജനുവരി വരെ താപനിലയിൽ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി ഉദ്യോഗസ്ഥൻ എസ്. പാട്ടീൽ പറഞ്ഞു.

ഈ കാലയളവിൽ ശരീരത്തിൻ്റെ ഊഷ്മാവ് ഉയർത്താൻ ചൂടുള്ള വസ്ത്രം ധരിക്കുക, ചെറുചൂടുള്ള വെള്ളം കുടിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

തണുത്ത കാലാവസ്ഥ ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കും.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബിബിഎംപി ജനങ്ങളോട് നിർദ്ദേശിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts