രാണുവിന് 55 ലക്ഷത്തിന്‍റെ വീട് സമ്മാനിച്ച് സല്‍മാന്‍!!

ഒരു വീഡിയോയിലൂടെ റണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍ നിന്നും ബോളിവുഡിലെത്തിയ വ്യക്തിയാണ് രാണു മണ്ഡല്‍.

ലതാ മങ്കേഷ്കറിന്‍റെ ‘ഏക്‌ പ്യാര്‍ കാ നഗ്മാ’ എന്ന ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാണു ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയത്.

ഇതേ തുടര്‍ന്ന്, ഹിമേഷ് രേഷ്മിയയ്ക്കൊപ്പം ബോളിവുഡില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരവും രാണുവിനെ തേടിയെത്തി. രാണുവും ഹിമേഷും ചേര്‍ന്നാലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ, മറ്റൊരു ഭാഗ്യവും രാണുവിനെ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ 55 ലക്ഷം വില വരുന്ന ഒരു വീട് രാണുവിന് സമ്മാനിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

മറ്റെല്ലാവരെയും പോലെ തന്നെ രാണുവിന്‍റെ അവിശ്വസനീയമായ സ്വരം സല്‍മാനും ഇഷ്ടപ്പെട്ടുവെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. കൂടാതെ, സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ധബാംഗ് 3’യില്‍ രാണു ആലപിക്കുന്ന ഒരു ഗാനവുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതേ പറ്റി സല്‍മാന്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
[masterslider id="10"]

Related posts