സംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു..

ബെംഗളൂരു: സംസ്ഥാനത്ത് ബി.സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെ സംസ്ഥാനത്തെ ഭരണ രീതിയും മാറുകയാണ്. അധികാരത്തിലേറിയ ഉടന്‍ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്നവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലാണ് നിവേദനം നല്‍കിയിരിക്കുന്നത്. എന്നാല്‍…

Read More

കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍!

ബെംഗളൂരു: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ മലയാളി യുവാവ് വേടിയേറ്റ് മരിച്ച നിലയില്‍. പാണത്തൂര്‍ ചെത്തുംങ്കയംസ്വദേശിയായ ഗണേഷ് എന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂര്‍ എള്ളുകൊച്ചി എന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് യുവാവിന് വെടിയേറ്റതെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് മറ്റൊരാളെയും വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Read More

രാണുവിന് 55 ലക്ഷത്തിന്‍റെ വീട് സമ്മാനിച്ച് സല്‍മാന്‍!!

ഒരു വീഡിയോയിലൂടെ റണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍ നിന്നും ബോളിവുഡിലെത്തിയ വ്യക്തിയാണ് രാണു മണ്ഡല്‍. ലതാ മങ്കേഷ്കറിന്‍റെ ‘ഏക്‌ പ്യാര്‍ കാ നഗ്മാ’ എന്ന ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാണു ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയത്. ഇതേ തുടര്‍ന്ന്, ഹിമേഷ് രേഷ്മിയയ്ക്കൊപ്പം ബോളിവുഡില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരവും രാണുവിനെ തേടിയെത്തി. രാണുവും ഹിമേഷും ചേര്‍ന്നാലപിച്ച ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ, മറ്റൊരു ഭാഗ്യവും രാണുവിനെ തേടിയെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍…

Read More

കൊങ്കൺ പാതയിൽ ഇന്ന് പൂർണ തോതിലുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ.

മംഗളൂരു : കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം തുടങ്ങാനാവുമെന്ന് റെയിൽവെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി…

Read More

ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരു മരണം.

ബെംഗളൂരു : ജാലഹള്ളി മേൽപ്പാലത്തിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരനായ ഇനിയാതുള്ള (61) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ നയാസ്, ഇനിയാതുള്ള യുടെ മകൾ സബിഹാ, ഭർത്താവ് റഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്. മേൽപ്പാലത്തിന് മുകളിൽ പാർക്കുചെയ്തിരുന്ന കാറിനു പിന്നിൽ ഓട്ടോ ഇടുക്കുയായിരുന്നു. കാർ ഡ്രൈവർ സക്കീർ ഹുസൈനെ (31) പീനിയ ട്രാഫിക്ക് പോലീസ് അറസ്റ്റ് ചെയ്തു.

Read More

ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്

ബെംഗളൂരു: പ്രളയത്തിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്. മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. ഗവർണർ വാജുഭായ് വാലക്കാണ് പ്രധാന മന്ത്രിക്കുള്ള നിവേദനം സമർപ്പിച്ചത്. കേന്ദ്ര സർക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ചില്ലെന്നും ഇത് തുടർന്നാൽ സമരം ശക്തമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 30000…

Read More
Click Here to Follow Us