ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്

ബെംഗളൂരു: പ്രളയത്തിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധധർണ നടത്തി കോൺഗ്രസ്.

മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായമായി 5000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. ഗവർണർ വാജുഭായ് വാലക്കാണ് പ്രധാന മന്ത്രിക്കുള്ള നിവേദനം സമർപ്പിച്ചത്. കേന്ദ്ര സർക്കാർ ദുരിതാശ്വാസ പ്രവർത്തനത്തിന് ഫണ്ട് അനുവദിച്ചില്ലെന്നും ഇത് തുടർന്നാൽ സമരം ശക്തമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

30000 കോടിയുടെ നഷ്ടമുണ്ടായപ്പോൾ സംസ്ഥാന സർക്കാർ അനുവദിച്ചത് 374 കോടി രൂപയാണ്. കേന്ദ്ര സർക്കാർ 203 കോടി രൂപയാണ് അനുവദിച്ചത്. ഫണ്ട് അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക് മാറ്റുമെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts