ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്.

സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അമൽ നീരദ് ഒരുക്കിയ പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയിലര്‍ പുറത്ത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനിപ്പുറമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിലാണ് പെടുന്നത്.

മാര്‍ച്ച് മൂന്നിനാണ് ചിത്രം പുറത്തിറങ്ങുക. മണിക്കൂറുകൾക്ക് മുന്‍പ് പുറത്തിറങ്ങിയ ട്രെയിലര്‍ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി താരസമ്പന്നമാണ് ഭീഷ്മ പര്‍വ്വം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts