തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും സംബന്ധിച്ചുള്ള ഫയലുകള് ബോധപൂര്വം പൂഴ്ത്തിവച്ചാല് ഉടൻ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ മുന്നറിയിപ്പ്.
മാര്ച്ച് എട്ടിനുള്ളില് വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള് തീര്പ്പാക്കുന്നതിന് സെക്രട്ടറിയേറ്റില് സംഘടിപ്പിച്ച പ്രത്യേക യജ്ഞത്തില് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
വനിത ശിശുവികസന വകുപ്പിന് കീഴില് വനിത കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിത വികസന കോര്പ്പറേഷന്, ജെന്ഡര് പാര്ക്ക്, ശിശുക്ഷേമ സമിതി, വിവിധ ഹോമുകള്, നിര്ഭയ സെല് തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട്, ഇവിടെയെല്ലാം തീര്പ്പാകാതെ കിടക്കുന്ന ഫയലുകള് അടിയന്തരമായി തീര്പ്പാക്കുകയാണ് യജ്ഞതിന്റെ ലക്ഷ്യം.
വനിത ശിശുവികസന വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി റാണി ജോര്ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര് ടി.വി. അനുപമ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്, വിവിധ സ്ഥാപന മേധാവികള് തുടങ്ങിയവര് ഫയല് തീര്പ്പാക്കല് യജ്ഞത്തില് പങ്കെടുത്തു. കഴിഞ്ഞ മാസം മുതൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ബോധപൂർവ്വമുള്ള പൂഴ്ത്തിവയ്പ്പെങ്കിൽ നടപടി ഉടൻ ; ആരോഗ്യ മന്ത്രി
