മഴയും പിന്നാലെ ഡല്‍ഹിയുടെ ഇടിവെട്ട് ബാറ്റിങ്ങും… രാജസ്ഥാന്‍ പൊരുതി വീണു.

ദില്ലി: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ത്രസിപ്പിക്കുന്ന ജയം. മഴയും പിന്നാലെ ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങളും കണ്ട പോരാട്ടത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിനാണ് ഡല്‍ഹി രാജസ്ഥാനെ മറികടന്നത്.

മ​ഴ​യെ തു​ട​ർ​ന്ന്, 12 ഓ​വ​റി​ൽ 151 റ​ണ്‍​സ് എ​ന്ന പു​ന​ർ​നി​ർ​ണ​യി​ച്ച കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ രാ​ജ​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ നാ​ലു റ​ണ്‍​സ് അ​ക​ലെ 146/5 എ​ന്ന സ്കോ​റി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ജോ​സ് ബ​ട്ല​ർ(26 പ​ന്തി​ൽ 67), ഡാ​ർ​സി ഷോ​ർ​ട്ട്(25 പ​ന്തി​ൽ 44) എ​ന്നി​വ​ർ പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും രാ​ജ​സ്ഥാ​നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. തു​ട​ക്ക​ത്തി​ൽ ക​ത്തി​ക്ക​യ​റി​യ ബ​ട്ല​റി​നെ വീ​ഴ്ത്തി അ​മി​ത് മി​ശ്ര​യും തു​ട​ർ​ച്ച​യാ​യി മൂ​ന്നു സി​ക്സ​റു​ക​ൾ പ​റ​ത്തി​യ ഡാ​ർ​സി ഷോ​ർ​ട്ടി​നെ വീ​ഴ്ത്തി ഗ്ലെ​ൻ മാ​ക്സ്വെ​ല്ലും മ​ത്സ​രം ഡ​ൽ​ഹി​ക്ക് അ​നു​കൂ​ല​മാ​ക്കി.

അ​വ​സാ​ന ഓ​വ​റി​ൽ 15 റ​ണ്‍​സാ​ണ് രാ​ജ​സ്ഥാ​നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട് എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 10 റ​ണ്‍​സ് മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​ർ​ക്കു നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. ആ​റു പ​ന്തി​ൽ 18 റ​ണ്‍​സു​മാ​യി കൃ​ഷ്ണ​പ്പ ഗൗ​തം പു​റ​ത്താ​കാ​തെ നി​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ മൂ​ന്നു റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

നേ​ര​ത്തെ, പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ൽ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് ഋ​ഷ​ഭ് പ​ന്തി​ന്‍റെ (69) യും ​ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ (50) യും ​അ​ർ​ധ​സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണു വ​ൻ സ്കോ​ർ നേ​ടി​യ​ത്. മ​ഴ​മൂ​ലം 18 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി 17.1 ഓ​വ​ർ മാ​ത്രം ബാ​റ്റ് ചെ​യ്ത​പ്പോ​ൾ മ​ഴ​യെ​ത്തി. 196/6 എ​ന്ന സ്കോ​റി​ലാ​യി​രു​ന്നു ഈ ​സ​മ​യം ഡ​ൽ​ഹി. പി​ന്നീ​ട് മ​ഴ നി​യ​മം അ​നു​സ​രി​ച്ച് രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ​ല​ക്ഷ്യം 12 ഓ​വ​റി​ൽ 151 റ​ണ്‍​സാ​യി പു​ന​ർ​നി​ർ​ണ​യി​ക്കു​ക​യാ​യി​രു​ന്നു.

കൗ​മാ​ര താ​രം പൃ​ഥ്വി ഷാ​യു​ടെ ഷോ​യി​ൽ കൂ​ട്ട​യ​ടി തു​ട​ങ്ങി​യ ഡ​ൽ​ഹി ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു. ഓ​പ്പ​ണ​ർ കോ​ളി​ൻ മ​ണ്‍​റോ​യെ (0) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ടി​ട്ടും പൃ​ഥ്വി ഷാ, ​മൂ​ന്നാ​മ​നാ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രെ കൂ​ട്ടു​പി​ടി​ച്ച് വെ​ടി​ക്കെ​ട്ടി​നു തു​ട​ക്ക​മി​ട്ടു. 25 പ​ന്തി​ൽ നാ​ല് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം ഷാ 47 ​റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ പ​ന്ത് ഡ​ൽ​ഹി സ്കോ​റി​നെ ടോ​പ് ഗി​യ​റി​ലാ​ക്കി. പ​ന്ത് ഏ​ഴു ഫോ​റും അ​ഞ്ച് സി​ക്സ​റു​മ​ട​ക്കം 69 റ​ണ്‍​സെ​ടു​ത്തു. ശ്രേ​യ​സ് അ​യ്യ​ർ 35 പ​ന്തി​ൽ മൂ​ന്നു ഫോ​റും മൂ​ന്നു സി​ക്സ​റും പ​റ​ത്തി അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്താ​യി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us