രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികളടക്കം 68 പു​ര​സ്കാ​ര ജേതാക്കൾ ച​ട​ങ്ങു ബഹിഷ്കരിച്ചു.

ന്യൂഡൽഹി: ബഹിഷ്കരണ വിവാദം കത്തുന്നതിനിടെ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ വി​വേ​ച​ന​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത് മ​ല​യാ​ള​ത്തി​ൽ​നി​ന്നു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ. ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു. ജ​യ​രാ​ജ്, യേ​ശു​ദാ​സ്, നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ആ​കെ 68 പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​ണ് ച​ട​ങ്ങു ബ​ഹി​ഷ്ക​രി​ച്ച​ത്. ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഡ​ൽ​ഹി വി​ട്ടാ​ണ് ഫ​ഹ​ദ് ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ്…

Read More

റെ​ഡ്ഡി സഹോദരന്മാര്‍ക്ക് സീ​റ്റ് ന​ൽ​കി​യ​ത് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ അനുമതിയോടെ: ​യെ​ദ്യൂ​ര​പ്പ

ബംഗളൂരു: അഴിമതി കേസിലെ പ്രതികളും വി​വാ​ദ ഖ​നി ഉ​ട​മ​ക​ളുമായ ബല്ലാരിയിലെ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കി​യ​ത് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷായുടെ അനുമതിയോടെയെന്ന് ബിജെപി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. ​യെ​ദ്യൂ​ര​പ്പ. ഖ​നി അ​ഴി​മ​തി​യി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ ജ​നാ​ർ​ദ​ൻ റെ​ഡ്ഡി മ​ത്സ​രി​ക്കേ​ണ്ടെ​ന്നു മാ​ത്ര​മാ​ണ് അ​മി​ത് ഷാ ​നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രാ​യ ക​രു​ണാ​ക​ർ റെ​ഡ്ഡി​ക്കും സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​ക്കും സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ അ​മി​ത് ഷാ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ദ്യൂ​ര​പ്പ വ്യക്തമാക്കി. റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​ർ​ക്കു സീ​റ്റു ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി​ക്കു​നേ​രെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് ​യെ​ദ്യൂ​ര​പ്പയുടെ…

Read More

ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്ന പ്രധാന തെരുവ് , പടര്‍ന്ന്‍ പിടിക്കുന്ന രോഗങ്ങള്‍ തീരാ തലവേദന ..! ഗൌതം നഗറിലെ ഒരു കൂട്ടം നിവാസികള്‍ ഒടുവില്‍ കണ്ടെത്തിയ വിദ്യ ഏവര്‍ക്കും മാതൃകയാണ് ..!

ബെംഗലൂരു : മാലിന്യ സംസ്കരണം നമ്മുടെ നഗരത്തിന്റെ പ്രധാന വെല്ലുവിളി തന്നെയാണ് ..ബോധവല്‍ക്കരണവും നിര്‍മ്മാര്‍ജ്ജനങ്ങളുമൊക്കെയായി ബി ബി എം പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണെങ്കിലും ,ശ്വാശ്വതമായ ഒരു പരിഹാരം എങ്ങുമെത്തിയിട്ടില്ല …നമ്മുടെ നഗരത്തിന്റെ ഒരു പൊതുസ്വഭാവമാണ് ചപ്പുചവറുകള്‍ കൂടി കിടക്കുന്ന ഒരു സ്ഥലത്തെ ക്രെമേണ മാലിന്യ കൂമ്പാരമെന്ന നിലയിലേക്ക് തള്ളി വിടുന്നത് …തുടര്‍ന്ന്‍ മാലിന്യങ്ങള്‍ തള്ളുന്ന ഇടമായി അവ രൂപാന്തരപ്പെടും …ഇത്തരത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന ,ഒരിക്കലും മാലിന്യ മുക്തമാവില്ലെന്നു ഉറപ്പിച്ച ഒരു പ്രദേശം സ്ഥലത്തെ ചില ‘പ്രധാന പയ്യന്‍സുകള്‍’ മുന്‍കൈയെടുത്തു പരിഷ്കരിച്ച കഥ കേട്ടാല്‍…

Read More

‘ഇന്ത്യയുടെ ദേശീയ മൃഗമായി കഴുതയെ പ്രഖ്യാപിക്കണം ,നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൌജന്യമായി മഴക്കൊട്ടും യൂനിഫോമുകളും , പ്രണയ വിവാഹങ്ങള്‍ക്ക് വിവിധ ഇളവുകള്‍ ” വാട്ടല്‍ നാഗരാജിന്റെ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ പറയുന്നത് ഇവയൊക്കെ..

ബെംഗലൂരു :അടുത്തിടെ രൂപീകരിച്ച കന്നഡ സംഘടന ‘ചലുവലി വാട്ടല്‍ പക്ഷ ‘ യുടെ നേതാവ് വാട്ടല്‍ നാഗരാജ് തന്റെ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ മുന്നോട്ട് വെയ്ക്കുന്നത് പലവിധ ലക്ഷ്യങ്ങളാണു…രാജ്യത്തിന്റെ ദേശീയ മൃഗമായി കഴുതയെ പ്രഖ്യാപിക്കണമെന്നും അവയുടെ സംരക്ഷണത്തിനു വേണ്ടി പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും മറ്റുമാണ് പ്രധാന ആവശ്യങ്ങളുടെ ഗണത്തില്‍പ്പെടുന്നത് ..തീര്‍ന്നില്ല ..! പ്രണയ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള സബ്സിഡികള്‍ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം .തന്റെ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും സാധാരണക്കാരായത് കൊണ്ട് അവരുടെ ഉന്നമനത്തിനാണു തുടര്‍ന്നുള്ള പോരാട്ടമെന്നു അദ്ദേഹം വ്യക്തമാക്കി ….മഴക്കാലത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി…

Read More

കാല്‍ വഴുതി കൊക്കയിലേക്ക് വീണു സ്ത്രീ മരിച്ചു : സംഭവം നന്ദി ഹില്‍സില്‍

ബെംഗലൂരു: നന്ദി ഹില്‍സ് കാണാന്‍ ഇറങ്ങിയ ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം സന്ദര്‍ശകര്‍ക്ക് ആകെ ഞെട്ടലുളവാക്കി ..53 കാരനായ ഹസന്‍ സ്വദേശികളായ മനോജ്‌ കുമാര്‍ , ഭാര്യ സുനിത (50) എന്നിവര്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സമീപമുള്ള നന്ദി ഹില്‍സിലേക്ക് തിരിക്കുന്നത് …!   മലമുകളിലുള്ള സ്ഥലത്ത് സമയം ചിലവഴിച്ച ശേഷം തിരികെ ഇറങ്ങാന്‍ നോക്കുമ്പോള്‍ ചെരുപ്പ് തെന്നി നീങ്ങി …തുടര്‍ന്ന്‍ മനോജിന്റെ സഹായത്തോടെ ചെരുപ്പ് കൈപ്പിടിയിലോതുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാല്‍ വഴുതി സുനിത 350 ഫീറ്റ് താഴേയ്ക്ക് നിലം…

Read More

കര്‍ണാടക തെരഞ്ഞെടുപ്പ് 2018: കോണ്‍ഗ്രസിനെതിരെ വാക്ശരവുമായി പ്രധാനമന്ത്രി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി എത്തി. ഇത് പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്‍റെ രണ്ടാം ദിവസമാണ്. പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗവും കോണ്‍ഗ്രസിനെ കുറ്റപ്പെടുതുന്നതില്‍ അവസാനിച്ചതായി കരുതാം. ഇന്നത്തെ പ്രസംഗത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്, സൈനികരുടെ വീരമൃത്യു തുടങ്ങിയ വിഷയങ്ങളാണ് മോദി ആയുധമാക്കിയത്. രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ ഒരു ശീലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിലമതിക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു. പകരം അവരെ അപമാനിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കല്‍ബുര്‍ഗിയിലെ പ്രസംഗത്തിലാണ്…

Read More

സന്ദര്‍ശക വിസ തുക കുറച്ച് സൗദി.

ജിദ്ദ: സന്ദര്‍ശക വിസയ്ക്കുള്ള തുക സൗദി കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ ഏജന്‍സികള്‍ പറഞ്ഞു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ തുക കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പനുസരിച്ച് ഇനി മുതല്‍ 300 റിയാലാകും ഇതിനുള്ള തുക. കേരളത്തില്‍ സൗദിയിലേയ്ക്ക് മൂന്ന് മാസത്തേയ്ക്കുള്ള ഫാമിലി വിസ സ്റ്റാമ്പിങിന്…

Read More

ഉ​ത്ത​ർ​പ്ര​ദേ​ശിലും രാജസ്ഥാനിലും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്: 68 മരണം

ലഖ്നൗ: ഉത്തരേന്ത്യയില്‍ ഇന്നലെ പൊടുന്നനെയുണ്ടായ കാലാവസ്ഥാ വ്യതിയാനം ജീവഹാനിയും വളരെയേറെ നാശനഷ്ടങ്ങളും വരുത്തിയതായി റിപ്പോര്‍ട്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലും 41 പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ല്‍നിന്നുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ​ഗ്ര​യി​ൽ 36 പേ​രാ​ണ് മ​രി​ച്ച​ത്.ബി​ജ്നൂ​റി​ൽ മൂ​ന്ന് പേ​രും സ​ഹറ​ൻ​പു​രി​ൽ ര​ണ്ട് പേ​രും മ​രി​ച്ചു. ബ​റേ​ലി, മോ​റാ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഉത്തര്‍പ്രദേശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൂടാതെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അതേസമയം,…

Read More

“ഹി‍ഡൻ ട്രൂത്–ദി ഇൻസൈഡ് സ്റ്റോറി ഓഫ് രാജാരവിവർമ” പ്രകാശനം ചെയ്തു.

ബെംഗളൂരു : രാജാ രവിവർമയെക്കുറിച്ച് കൊച്ചുമകളും ചിത്രകാരിയുമായ രുക്മിണി വർമ എഴുതിയ പുസ്തകം ‘ഹി‍ഡൻ ട്രൂത്–ദി ഇൻസൈഡ് സ്റ്റോറി ഓഫ് രാജാരവിവർമ’ പ്രകാശനം ചെയ്തു. രവിവർമയുടെ 171–ാം ജൻമദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായിക പാർവതി മേനോൻ, രുക്മിണി വർമയുടെ മകൻ വേണുഗോപാൽ വർമ, കൊച്ചുമകൾ ഗൗരി വർമ, കർണാടക മുൻ‌ ഡിജിപി ജീജാ മാധവൻ ഹരിസിങ് തുടങ്ങിയവർ പങ്കെടുത്തു. ലോകം കണ്ട മഹാനായ ചിത്രകാരനെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത കഥകളാണ് പുസ്തകത്തിലുള്ളത്. മുത്തശ്ശിയും തിരുവിതാംകൂറിലെ അവസാന മഹാറാണിയുമായ സേതുലക്ഷ്മിബായിയിൽ നിന്നു രാജാ രവിവർമയെക്കുറിച്ച് താനറിഞ്ഞ…

Read More

മദ്യപിച്ച് കാറില്‍ വന്ന് പോലീസുകാരുമായി കൊമ്പുകോര്‍ത്ത വിദ്യാര്‍ഥികള്‍ പിടിയില്‍.

ബെംഗളൂരു : മദ്യപിച്ച് കാറിലെത്തി പൊലീസുകാരെ ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവത്തിൽ നാലു വിദ്യാർഥികൾ പിടിയിൽ. പി.എസ്. സോമേശ് (19), താനിഷ് (19), നദീം (20), സുശാന്ത് (19) എന്നിവരെയാണ് അൾസൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ട്രിനിറ്റി സർക്കിളിലാണ് സംഭവങ്ങൾക്കു തുടക്കം. അമിതവേഗത്തിലെത്തിയ കാർ പൊലീസ് തടഞ്ഞപ്പോള്‍ ഇവർ പൊലീസിനു നേരെ തട്ടിക്കയറി.  അസഭ്യവർഷം തുടർന്നതോടെ കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടിച്ചത്.

Read More
Click Here to Follow Us