രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കാത്തതിൽ പ്രതിഷേധിച്ച് മലയാളികളടക്കം 68 പു​ര​സ്കാ​ര ജേതാക്കൾ ച​ട​ങ്ങു ബഹിഷ്കരിച്ചു.

ന്യൂഡൽഹി: ബഹിഷ്കരണ വിവാദം കത്തുന്നതിനിടെ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ വി​വേ​ച​ന​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത് മ​ല​യാ​ള​ത്തി​ൽ​നി​ന്നു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ. ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു. ജ​യ​രാ​ജ്, യേ​ശു​ദാ​സ്, നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ആ​കെ 68 പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​ണ് ച​ട​ങ്ങു ബ​ഹി​ഷ്ക​രി​ച്ച​ത്.

ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഡ​ൽ​ഹി വി​ട്ടാ​ണ് ഫ​ഹ​ദ് ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ് മാ​ത്ര​മാ​ണ് ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​മെ​ന്നും നി​ർ​മാ​താ​വ് സ​ന്ദീ​പ് സേ​ന​ൻ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ മെ​മ്മോ​റാ​ണ്ട​ത്തി​ൽ യേ​ശു​ദാ​സും ജ​യ​രാ​ജും ഒ​പ്പി​ട്ടി​രു​ന്ന​താ​യി പ​റ​ഞ്ഞ ന​ടി പാ​ർ​വ​തി, പി​ന്നീ​ട് അ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് അ​വ​ർ​ക്കേ അ​റി​യൂ എ​ന്നും തു​റ​ന്നു​പ​റ​ഞ്ഞു. വൈ​കി​ട്ട് സ്മൃ​തി ഇ​റാ​നി ഒ​രു​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച ക​ലാ​കാ​ര​ൻ​മാ​ർ വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ടെ പേ​രെ​ഴു​തി​യ ക​സേ​ര​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ രാ​ഷ്ട്ര​പ​തി​യും മ​റ്റ് പു​ര​സ​ക്കാ​ര​ങ്ങ​ൾ വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും സ​ഹ​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡും ചേ​ർ​ന്ന് ന​ൽ​കി.

പ​തി​നൊ​ന്ന് പേ​ർ​ക്കൊ​ഴി​കെ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് നേ​രി​ട്ടു പു​ര​സ്കാ​രം ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​മാ​ണ് വി​വാ​ദ​മാ​യ​ത്. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ൽ​കു​ന്ന പ​തി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 11 പു​ര​സ്കാ​ര​ങ്ങ​ൾ മാ​ത്രം രാ​ഷ്ട്ര​പ​തി ന​ൽ​കു​ക​യും ബാ​ക്കി മ​ന്ത്രി സ്മൃ​തി ഇ​റാ​നി ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ മ​ല​യാ​ള​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. രാ​ഷ്ട്ര​പ​തി നേ​രി​ട്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കാ​ട്ടി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​നും സ​ർ​ക്കാ​രി​നും ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us