ചീഞ്ഞു നാറുന്ന മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്ന പ്രധാന തെരുവ് , പടര്‍ന്ന്‍ പിടിക്കുന്ന രോഗങ്ങള്‍ തീരാ തലവേദന ..! ഗൌതം നഗറിലെ ഒരു കൂട്ടം നിവാസികള്‍ ഒടുവില്‍ കണ്ടെത്തിയ വിദ്യ ഏവര്‍ക്കും മാതൃകയാണ് ..!

ബെംഗലൂരു : മാലിന്യ സംസ്കരണം നമ്മുടെ നഗരത്തിന്റെ പ്രധാന വെല്ലുവിളി തന്നെയാണ് ..ബോധവല്‍ക്കരണവും നിര്‍മ്മാര്‍ജ്ജനങ്ങളുമൊക്കെയായി ബി ബി എം പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണെങ്കിലും ,ശ്വാശ്വതമായ ഒരു പരിഹാരം എങ്ങുമെത്തിയിട്ടില്ല …നമ്മുടെ നഗരത്തിന്റെ ഒരു പൊതുസ്വഭാവമാണ് ചപ്പുചവറുകള്‍ കൂടി കിടക്കുന്ന ഒരു സ്ഥലത്തെ ക്രെമേണ മാലിന്യ കൂമ്പാരമെന്ന നിലയിലേക്ക് തള്ളി വിടുന്നത് …തുടര്‍ന്ന്‍ മാലിന്യങ്ങള്‍ തള്ളുന്ന ഇടമായി അവ രൂപാന്തരപ്പെടും …ഇത്തരത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന ,ഒരിക്കലും മാലിന്യ മുക്തമാവില്ലെന്നു ഉറപ്പിച്ച ഒരു പ്രദേശം സ്ഥലത്തെ ചില ‘പ്രധാന പയ്യന്‍സുകള്‍’ മുന്‍കൈയെടുത്തു പരിഷ്കരിച്ച കഥ കേട്ടാല്‍ നമ്മള്‍ ആശ്ചര്യപ്പെട്ടു പോകും ..സംഭവം ഗൌതം നഗറിലെ ശ്രീരാം പുരയിലാണ് …
മലയാളികളടക്കം നിരവധിയാളുകള്‍ വസിക്കുന്ന റസിഡന്‍ഷ്യല്‍ കോളനിയില്‍ വേസ്റ്റുകള്‍ തള്ളുന്ന പ്രധാന ഇടമായിരുന്നു ഗൌതം നഗറിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വളവ് .ഇത്തരത്തില്‍ മാലിന്യ നിക്ഷേപം മൂലം കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്നങ്ങള്‍ ഇവിടുത്തുകാര്‍ക്ക് സ്ഥിരം കാഴ്ചയായിരുന്നു..നഗരവാസികള്‍ ഒത്തുചേര്‍ന്നു പരാതികള്‍ നല്‍കി , ഒടുവില്‍ ചെറു സംഘമായി ചേര്‍ന്ന് സ്ഥലം വൃത്തിയാക്കി നോക്കി ..ബി ബി എം പിയുടെ നേതൃത്വത്തില്‍ ബോര്‍ഡ് വരെ സ്ഥാപിച്ചു ..പക്ഷെ പിന്നെയും പഴയ നിലയിലേക്ക് തന്നെ കാര്യങ്ങള്‍ നീങ്ങി ..ഈ അവസ്ഥയിലാണ് മലയാളികളടക്കമുള്ള ഒരു കൂട്ടം യുവാക്കള്‍ക്ക് ഒരു ബുദ്ധി തോന്നുന്നത് …ആലോചിച്ചപ്പോള്‍ സംഗതി ‘വര്‍ക്ക് ഔട്ട് ‘ആവുമെന്ന് തോന്നി …ചപ്പു ചവറുകള്‍ തള്ളുന്ന ഇടത്ത് അവര്‍ ഒരു പക്ഷിക്കൂട് സ്ഥാപിച്ചു ..ആദ്യ പടിയായി പത്തോളം ചെറു കിളികളെ (ലവ് ബേര്‍ഡ്സ് ) അവിടെ വളര്‍ത്താന്‍ ആരഭിച്ചു …അംഗങ്ങള്‍ എല്ലാവരും കൂടി പിരിവെടുത്താണ് ഈ ആശയം പ്രാവര്‍ത്തികമാക്കിയത് …ക്രെമേണ കിളികളുടെ എണ്ണം വര്‍ദ്ധിച്ചു ..പക്ഷിക്കൂട് വലുതായി ..നിവാസികള്‍ പലരും ചെറിയ കിളികളെ അവിടെയ്ക്ക് സംഭാവന ചെയ്തു …ഒരിക്കല്‍ മാലിന്യ കൂമ്പാരമായിരുന്ന പ്രദേശത്ത് പിന്നെ ആരും വേസ്റ്റുകള്‍ വലിച്ചെറിയാന്‍ മടിച്ചു …തുടര്‍ന്ന്‍ അതൊരു ‘ക്ലീന്‍ പ്ലേസ് ‘ എന്ന നിലയിലേക്ക് വഴിമാറാന്‍ അധിക കാലം വേണ്ടി വന്നില്ല .കുട്ടികളടക്കം വഴി നടക്കുന്ന പ്രദേശം ഇന്ന് കിളികളുടെ കളകളാരവം കൊണ്ട് നിറയുന്നു …ഇതിനു മുന്നിട്ടറങ്ങിയ നല്ല മനസ്സുകളെ പ്രദേശ വാസികള്‍ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുകയാണ് …പ്രദേശ വാസിയായ ലോഹിത് കുമാറിന്റെ നേതൃത്വത്തിലാണ് ഈ ആശയം സാക്ഷാത്കരിച്ചത് …കിളികളുടെ ഭക്ഷണത്തിനും മറ്റും പ്രദേശവാസികളില്‍ നിന്നും സംഭാവന പിരിച്ചാണ് നടത്തികൊണ്ട് പോകുന്നത് …

 
കൂടിന്റെ വലിപ്പം കൂട്ടി ഇനിയും ഈ വാസസ്ഥലം കൂടുതല്‍ മനോഹരമാക്കാന്‍ ഇവര്‍ക്ക് ആലോചയുണ്ട് …ഇങ്ങനെയുള്ള ചെറു സംരംഭങ്ങള്‍ തന്നെയാണ് ഉദ്യാന നഗരിയുടെ സൌന്ദര്യം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതെന്ന് പറയാതെ വയ്യ …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us