തെരുവുനായകൾക്ക് ചിപ്പ് ഘടിപ്പിക്കുന്നതിനെതിരേ ഹർജി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്

ബെംഗളൂരു : തെരുവുനായ്ക്കളുടെ ദേഹത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കാനുള്ള ബെംഗളൂരു കോർപ്പറേഷന്റെ(ബി.ബി.എം.പി.) പദ്ധതിക്കെതിരേ നൽകിയ ഹർജിയിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. സേവ് അവർ ആനിമൽസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ ബി.ബി.എം.പി. ക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. മൃഗങ്ങൾക്കെതിരായ ക്രൂരതയെ തടയുന്ന നിയമത്തിനെതിരാണെന്നും പറഞ്ഞു.

  തമിഴ്‌നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്; പിന്തുണ നൽകി കോൺ​ഗ്രസ്; രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാൻ സാധ്യത

തെരുവുനായകളെ നിരീക്ഷിക്കാനും പ്രതിരോധ കുത്തിവെപ്പ് നൽകാനും നായകൾ പെരുകുന്നത് നിയന്ത്രിക്കാനുമായി അവയുടെ ദേഹത്ത് ചിപ്പുകൾ ഘടിപ്പിക്കാനാണ് ബി.ബി.എം.പി. പദ്ധതി തയ്യാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts