ഇനി ഡൽഹിയിലും തിളങ്ങും നന്ദിനി; 25 ടാങ്കർ ലോറികളിലായി പ്രതിവാരം പാൽ എത്തിക്കാൻ തീരുമാനം

ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ 21 മുതൽ രാജ്യതലസ്ഥാനത്തും വിൽപനയ്ക്കെത്തും.

ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും.

മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും തൈരും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേയാണ് ഡൽഹിയിലേക്കും നന്ദിനി വിൽപന വ്യാപിപ്പിക്കുന്നത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും.

നിലവിൽ, പ്രതിദിനം 24 ലക്ഷം ലീറ്റർ പാലാണ് കെഎംഎഫ് കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി വിൽക്കുന്നത്.

നന്ദിനിയുടെ ദോശ, ഇഡ്ഡലി റെഡി ടു കുക്ക് മാവിന്റെ വിൽപന 26ന് ബെംഗളൂരുവിൽ ആരംഭിക്കുമെന്നും കെഎംഎഫ് എംഡി എം.കെ.ജഗദീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts