കേരള ആർടിസി ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ്; വാഗ്ദാനം മാത്രം!; നേട്ടം കൊയ്ത് കർണാടക ആർടിസി

ബെംഗളൂരു ∙ സംസ്ഥാനാന്തര റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ആരംഭിക്കുമെന്ന കേരള ആർടിസി വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു.

കഴിഞ്ഞ വർഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇതുവരെ ലക്ഷ്യം കാണാത്തത്.

ബസ് ട്രാവൽ ആപ്ലിക്കേഷനായ ചലോ ആപ്പുമായി ചേർന്നാണ് ഡിജിറ്റൽ പേയ്മെന്റ് നടപ്പിലാക്കാനുള്ള കര‍ാറിൽ കേരള ആർടിസി ഒപ്പിട്ടത്.

എന്നാൽ, സംസ്ഥാനാന്തര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും ഡിജിറ്റൽ പേയ്മെന്റ് ആരംഭിച്ചിട്ടില്ല.

യുപിഐ പേയ്മെന്റ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവ വഴി പണമടയ്ക്കാൻ സാധിച്ചാൽ ചില്ലറക്ഷാമം പരിഹരിക്കാൻ സാധിക്കും.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ 80-90% ടിക്കറ്റുകൾ ഓൺലൈനായാണ് വിറ്റഴിയുന്നത്.

ഒഴിവുള്ള സീറ്റുകളിൽ യാത്ര ചെയ്യാൻ റിസർവേഷൻ നടത്താതെ എത്തുന്നവരാണ് ചില്ലറക്ഷാമം കാരണം വലയുന്നത്. പലപ്പോഴും ബാക്കി തുക നൽകാൻ കണ്ടക്ടറുടെ കൈവശം പണം ഉണ്ടാകാറില്ല.

അതിനാൽ, പല കണ്ടക്ടർമാരും സ്വന്തം ഗൂഗിൾ പേ അക്കൗണ്ടിലേക്കു യാത്രക്കാരിൽ നിന്ന് പണം സ്വീകരിച്ചാണു ചില്ലറക്ഷാമം പരിഹരിക്കുന്നത്.

എന്നാൽ, ഈ രീതി ക്രമക്കേടുകൾക്ക് ഇടയാക്കുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്.

കൂടാതെ ബസുകളുടെ ജിപിഎസ് ട്രാക്കിങ്, ലൈവ് ടിക്കറ്റ് ബുക്കിങ് എന്നിവയും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ബസ് പുറപ്പെട്ടതിനു ശേഷവും സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ലൈവ് ടിക്കറ്റ്.

സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കുറയ്ക്കാനും കൂടുതൽ വരുമാനം നേടാനും ലൈവ് ടിക്കറ്റ് നടപ്പാക്കുന്നതിലൂടെ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts