വിദ്യാഭ്യാസ മന്ത്രിക്ക് കന്നഡ സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞ വിദ്യാർഥിക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ച് മന്ത്രി

madhu

ബെംഗളൂരു : കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കന്നഡ സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞ വിദ്യാർഥിക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ച് മന്ത്രി.

കഴിഞ്ഞ ദിവസം നീറ്റ്, ജെ.ഇ.ഇ., സി.ഇ.ടി. ഓൺലൈൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി വിദ്യാർഥികളോട് സംസാരിക്കുന്നതിനിടെയാണ് ഒരു വിദ്യാർഥി മന്ത്രിയുടെ കന്നഡഭാഷാ പ്രാവീണ്യത്തെ ചോദ്യംചെയ്തത്.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

ആദ്യം മന്ത്രി ശാന്തമായി ‘ഞാൻ ഉർദുവാണോ സംസാരിക്കുന്നത്, ടി.വി. ഓണാക്കി നോക്കൂ’ എന്നാണ് മറുപടി പറഞ്ഞത്.

പിന്നീട് ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതോടെ വിദ്യാർഥിയുടെ പരാമർശത്തിൽ മന്ത്രി പ്രകോപിതനായി. തനിക്ക് കന്നഡ അറിയില്ലെന്ന് പറയുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

ഇത് വലിയ വിഡ്ഢിത്തമാണെന്നും വളരെ ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts