ബൈക്കപകടത്തിൽ വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം 

ബെംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലടിച്ച് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ബെൽത്തങ്ങാടി ഉജേയിലാണ് അപകടം. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് അപകടത്തിൽ മരിച്ചത്. ഉജേയിലെ സ്വകാര്യ കോളേജിൽ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന ദീക്ഷിത് വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച് കോളേജിലേക്ക് പോകുമ്പോഴാണ് അപകടം. സമീപത്തെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ മെഡിക്കൽ വിദ്യാർത്ഥി കനാലിൽ മുങ്ങി മരിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ബിദർഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം. ബെംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് വിദ്യാർഥി കിഷൻ (21) ആണ് മരിച്ചത്. സരഗുരു താലൂക്കിലെ വിവേകാനന്ദ മെമ്മോറിയൽ ഹോസ്പിറ്റലിൽ അഞ്ച് വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തിയിരുന്നു. ഞായറാഴ്ച ബീച്ചനഹള്ളി ഇടതുകര കനാലിൽ ഇവർ നീന്താൻ പോയിരുന്നു. ഈ സമയം നീന്തൽ അറിയാത്ത കിഷൻ വെള്ളത്തിൽ ഉറങ്ങുകയും  മുങ്ങിമരിക്കുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോയ കിഷനെ സുഹൃത്തുക്കൾ ഉയർത്താൻ ശ്രമിച്ചെങ്കിലും ഉയർത്തുന്നതിന് മുമ്പ് കിഷൻ മരിച്ചു. മൃതദേഹം സർഗൂർ ആശുപത്രിയിലേക്ക് മാറ്റി.

Read More

കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു 

ബെംഗളുരു: കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇലക്ട്രോണിക് സിറ്റി പിഇഎസ് സർവകലാശാല മൂന്നാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി സൂര്യ എം ആചാർ ആണ് മരിച്ചത്. മൈസൂരു സ്വദേശിയാണ് സൂര്യ. കഴിഞ്ഞ ദിവസം വൈകീട്ട് ആണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രണ്ട് തവണ പരീക്ഷയിൽ തോറ്റു; ഇരുപതുകാരി ആത്മഹത്യ ചെയ്തു

ബെംഗളൂരു: എഞ്ചിനീയറിംഗ് പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്തു. തുംകൂരു ജില്ലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനുള്ള പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനി പരാജയപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ ആണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടാം തവണയും പരീക്ഷയെഴുത്തിയിരുന്നു. എന്നാല്‍, രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്. ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read More

അധ്യാപകൻ ശകാരിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രധാന അധ്യാപകന് സസ്പെൻഷൻ

ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്. മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ…

Read More

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ സ്ലേറ്റ് കൊണ്ട് മർദിച്ച അഞ്ചുവയസ്സുകാരൻ മരിച്ചു

ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. രാമന്തപൂർ വിവേക് നഗറിലെ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നതായി പറയുന്നു. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ 

ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

ഗൃഹപ്രവേശനത്തിന് നാട്ടിൽ പോകാനിരിക്കെ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു

ബംഗളൂരു: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളേജിലെ ബിപിടി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിലേഷ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഖിലേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിൽ വിമാനടിക്കറ്റ്…

Read More

നഴ്‌സിങ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

ബെംഗളൂരു: പത്തൊമ്പതുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ്ങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി സുമ ആണ് മരിച്ചത്. സുഖമില്ലാത്തതിനാല്‍ കുറച്ചു ദിവസമായി സുമ കോളേജില്‍ പോയിരുന്നില്ല. ഓഗസ്റ്റ് 9 ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗുളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.

Read More

ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More
Click Here to Follow Us