ചെന്നൈ: ചൊവ്വാഴ്ച ചെങ്കൽപേട്ടിൽ ടിക്കറ്റ് എടുക്കാത്തതും തിരിച്ചറിയൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചതും കാരണം ബസ് കണ്ടക്ടറും മഫ്തിയിലുള്ള പോലീസുകാരനും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കോൺസ്റ്റബളിനോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടത്, എന്നാൽ പോലീസുകാരൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നുണ്ടായ സങ്കര്ഷത്തില് പ്രതിഷേധപ്പൂർവ്വം, കുറഞ്ഞത് മൂന്ന് ബസ് ജീവനക്കാരെങ്കിലും അവരുടെ വാഹനങ്ങൾ ജിഎസ്ടി റോഡിൽ പാർക്ക് ചെയ്യുകയും പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ചെങ്കൽപേട്ടയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡിപ്പോ മാനേജർ മാരനും സ്ഥലത്തെത്തി പ്രതിഷേധിച്ച ബസ്…
Read MoreTag: strike
ശമ്പളവും പിഎഫും മുടങ്ങി ; ബേക്കറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്
ബെംഗളൂരു : മാനേജ്‌മെന്റ് ശമ്പളം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് വിവി പുരത്തെ വിബി ബേക്കറിയിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപിക്കുന്നതിൽ ബേക്കറി മാനേജ്‌മെന്റ് പരാജയപ്പെട്ടതായി ജീവനക്കാരുടെ സംഘടന ആരോപിച്ചു. “അവർ തുടക്കം മുതൽ തന്നെ പിഎഫ് കുറയ്ക്കുന്നുണ്ടെങ്കിലും ഏകദേശം 12 വർഷമായി ഞങ്ങളുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ ഞങ്ങളുടെ പിഎഫ് അക്കൗണ്ടുകളിൽ പലതും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു,” വിബി ബേക്കറി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ നേതാവ് രാജേഷ് കെ എം പറഞ്ഞു.
Read Moreകേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക്;നഗരത്തിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു.
ബെംഗളൂരു: കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക് ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു. കേരളത്തിൽ നിന്ന് ബസ്സുകൾ എത്താതിരുന്നതിനാലാണ് തിരിച്ചുള്ള സർവീസുകൾക്കും തടസ്സം നേരിട്ടത്. ഇന്നലെ അഞ്ച് സർവിസുകൾ മാത്രമാണ് നടത്തിയത്. കോഴിക്കോടിന് മൂന്നു തിരുവനന്തപുരം (മൈസൂർ വഴി) കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് നടത്തിയത്. എന്നാൽ കർണാടക ആർടിസി കേരളത്തിലേക്കുള്ള സർവീസുകൾ മുടക്കം കൂടാതെ നടത്തി. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത്. കുടുങ്ങിയവരിൽ കൂടുതലും ദീപാവലി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു വരാൻ മടക്ക…
Read Moreഇന്ധന നികുതി കുറയ്ക്കില്ല; കേരളത്തിൽ സമരവുമായി കോണ്‍ഗ്രസും ബിജെപിയും
തിരുവനന്തപുരം: കേന്ദ്രത്തിന് പിന്നാലെ കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും, എന്നാല്‍ കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം 30 രൂപയിലതികം വര്‍ദ്ധിപ്പിച്ച ശേഷമാണ് 5 രൂപയുടെ കുറവ് വരുത്തിരിക്കുന്നത്. നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും…
Read Moreഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്
ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…
Read Moreഒട്ടനേകം പേരുടെ ആശ്രയമായ ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക്; സർജ് പ്രൈസിംങ് ഒഴിവാക്കി സ്ഥിരം നിരക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തം
ബെംഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. തിരക്കനുസരിച്ച് നിരക്ക് മാറ്റുന്ന സർജ് പ്രൈസിംങ് എന്ന നടപടിക്ക് പകരം സ്ഥിരം നിരക്ക് ഏർപ്പെടുത്തുക എന്നതും ഡ്രൈവർമാരുടെ ആവശ്യങ്ങളിലുണ്ട്.
Read More