ബെംഗളുരു; റോഡിലെ പൈപ്പ് ലൈൻ ജോലികൾക്കായി തുറന്നിട്ടിരുന്ന കുഴി തിരിച്ചറിയാൻ വേണ്ടി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹെസറഘട്ട മെയിൻ റോഡിൽ ഉണ്ടായ അപകടത്തിലാണ് ദസറഹള്ളി സ്വദേശിയായ ആനന്ദപ്പ(47) മരണപ്പെട്ടത്. ജലബോർഡ് അറ്റകുറ്റപ്പണികൾക്കായി തുറന്ന കുഴിയുടെ സമീപം വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. ബാരിക്കേഡ് സ്ഥാപിച്ചിടത്ത് വേണ്ടത്ര വെളിച്ചമോ, സൂചനാ ബോർഡുകളോ ഇല്ലാതിരുന്നതാണ് അപകട കാരണമായി പറയപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും മൂലം 2 ആഴ്ച്ചക്കിടെ മരണപ്പെടുന്ന മൂന്നാമത്തെ യാത്രക്കാരനാണ് ആനന്ദപ്പ.
Read MoreTag: road
ഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി
ബെംഗളുരു; തന്റെ ഗ്രാമത്തിലേക്ക് റോഡ് ലഭിയ്ക്കാതെ വിവാഹത്തിനില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അയച്ച് യുവതി, ദാവണഗരൈയിലെ രാംപുര ഗ്രാമത്തിലുള്ള ആർ ഡി ബിന്ദുവാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. സംഭവമറിഞ്ഞ ഉടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു, ആവശ്യത്തിന് വഴി സൗകര്യമോ റോഡുകളോ പോലുമില്ലാത്ത പ്രദേശത്ത് നിന്ന് കഷ്ട്ടപ്പെട്ട് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തയാളാണ് ബിന്ദു. അധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുകയാണെന്നും യുവാക്കൾക്ക് വിവാഹമടക്കമുള്ളവ നടക്കുന്നില്ലയെന്നും 14 കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും…
Read Moreകവർച്ചകൾ പതിവ്; നൈസ് റോഡിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ജനങ്ങൾ
ബെംഗളുരു; നൈസ് റോഡിൽ യാത്രക്കാരെ കവർച്ച ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നത് പതിവായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് . ഈ മേഖലയിൽ കവർച്ച തടയാൻ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് ആവശ്യം. പണവും സ്വർണ്ണവും ഉൾപ്പെടെയുള്ളവ യാത്രക്കാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയർന്നത്. കത്രിഗുപ്പെ സ്വദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞു മോഷണസംഘം പണം ആവശ്യപ്പെട്ടിരുന്നു, എന്നാൽ പണം നൽകാൻ വ്യാപാരി സമ്മതിക്കാതിരുന്നതോടെ മർദ്ദിച്ച് അവശനാക്കുകയും സ്വർണ്ണവും മൊബൈലും തട്ടിയെടുത്ത് കാറിൽ കടന്നുകളയുകയും ചെയ്തിരുന്നു. നൈസ് റോഡിൽ പലയിടത്തുമുള്ള തെരുവ്…
Read Moreബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഏറെയും; ഹൈക്കോടതി
ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ അടക്കണമെന്ന് ബിബിഎംപിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read Moreജക്കൂരി – ബെള്ളാരി സമാന്തര റോഡ് വികസിപ്പിക്കും
ബെംഗളുരു: ജക്കൂരിനെയും ബെള്ളാരിയെയും ബന്ധിപ്പിക്കുന്ന സമാന്തര റോഡ് വീതികൂട്ടാനുള്ള പദ്ധതിയുമായി ബിബിഎംപി. 4.65 ഏക്കർ ഭൂമി റോഡ് വികസനത്തിനായി എടുക്കണ്ട വരും.
Read Moreസ്കൂട്ടർ കുഴിയിൽ വീണ് യുവാവ് മരിച്ചു; അപകടം നഗരത്തിൽ ശേഷിക്കുന്ന കുഴികൾ തീരെകുറവെന്ന് ബിബിഎംപിയുടെ അവകാശവാദത്തിന് തൊട്ടു പിന്നാലെ
ബെംഗളുരു; സ്കൂട്ടർ കുഴിയിൽ വീണ് യുവാവിന് ദാരുണ മരണം. കമ്മനഹള്ളിയിൽ സുരക്ഷാ ജീവനക്കാരൻ ദിൽവാനാണ് മരിച്ചത്. വീഴ്ച്ചയിൽ കുഴിയിൽനിന്നും തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബിഎംടിസി ബസും കയറിയിറങ്ങിയായിരുന്നു മരണം സംഭവിചത്. അപകടത്തിൽ പെട്ട സ്ഥലത്ത് പൈപ്പിനായി റോഡ് വെട്ടി പൊളിച്ചിരുന്നു, ഇവിടെയാണ് യുവാവിന്റെ മരണത്തിന് കാരണമായ അപകടം നടന്നത്.
Read Moreജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും, മറ്റ് വകുപ്പുകളുടെ കുഴിയടക്കലടക്കമുള്ള പണികളെല്ലാം രാത്രി മതിയെന്ന് ട്രാഫിക് പോലീസ്; നടപടി യാത്രക്കാരുടെ സമയം പാഴാക്കാതിരിക്കാനും, ഗതാഗത കുരുക്ക് ഒഴിവാക്കാനും
ബെംഗളുരു: യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി. ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും മറ്റ് ഏത് വകുപ്പുകളുടെ അറ്റ കുറ്റ പണികളായാലും അത് രാത്രി മതിയെന്നാണ ്തീരുമാനം. പകൽ സമയങ്ങളിൽ ഇത്തരക്കാരുടെ നടപടി മൂലം നേരിടുന്നത് വൻ ഗതാഗത കുരുക്കാണ്. ഗതാഗത കുരുക്കിൽ കിടന്ന് വൈകിയെത്താനാണ് ഒട്ടുമിക്ക പേരുടെയും യോഗം. ഇതിനൊക്കെ കുറച്ചെങ്കിലും പരിഹാരം കാണാൻ കഴിയുന്നതാണ് തിരക്കുള്ള സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുന്നത്.
Read Moreനിവൃത്തിയില്ലാതെ പച്ചക്കറി വഴിയിൽ തള്ളി കർഷക പ്രതിഷേധം
ബെംഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്. പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. .
Read Moreനികത്തിയതും നികത്താനുള്ളതുമായ കുഴികളുടെ കണക്കുമായി ബിബിഎംപി
ബെംഗളുരു: ചെറുതും വലുതുമായ നഗരത്തിലെ 59,500 കുഴികൾ നികത്തിയെന്ന് ബിബിഎംപി വ്യക്തമാക്കി. 9519 കിലോമീറ്റർ റോഡിലെ അറ്റകുറ്റപ്പണി തീർത്തതായും ബിബിഎംപി. 23,700 കുഴികൾ ഇനിയും നികത്താനുണ്ടെന്നും ബിബിഎംപി വ്യക്തമാക്കി. ബെംഗളുരു ജല വിതരണ അതോറിറ്റിയും ബെസ്കോമും ചേർന്നാണിവ കുത്തിപ്പൊളിച്ചത്.
Read More