കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്‌, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ്…

Read More

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കെജിഎഫ് നടൻ ബിഎസ് അവിനാഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ബുധനാഴ്ച പുലർച്ചെ അനിൽ കുംബ്ലെ സർക്കിളിന് സമീപം ജിമ്മിലേക്ക് പോവുകയായിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ കണ്ടെയ്‌നറിലിടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ കെജിഎഫിൽ വില്ലൻ വേഷം ചെയ്ത നടൻ ബിഎസ് അവിനാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്‌നർ സിഗ്നൽ മറികടന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് പ്രസ്താവന പോസ്റ്റ് ചെയ്ത് നടൻ പറഞ്ഞു. കാറിന്റെ ബോണറ്റ് പൂർണമായും തകർന്നിട്ടുണ്ട്. രാവിലെ 6.05 ഓടെയായിരുന്നു അപകടം ഉണ്ടായത്. കണ്ടെയ്‌നർ ഡ്രൈവറെ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 279…

Read More

അപകടത്തിൽ അംഗഭംഗം ഉണ്ടായില്ലെങ്കിലും , ഉയർന്ന നഷ്ടപരിഹാരം ലഭിക്കും ; കർണാടക ഹൈക്കോടതി

ബെംഗളൂരു: അപകടത്തില്‍ അംഗഭംഗമൊന്നും സംഭവിക്കാത്ത പരിക്കു മാത്രമാണു പറ്റിയതെങ്കിലും അപകടം പറ്റിയവർക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടത്തിനു കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അപകടത്തില്‍ പരിക്കേറ്റ ഹുബ്ലി സ്വദേശി അബ്ദുല്‍ മെഹബൂബ് തഹസില്‍ദാരുടെ നഷ്ടപരിഹാരം ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. നേരത്തെ 5.23 ലക്ഷമായി കണക്കാക്കിയിരുന്ന നഷ്ടപരിഹാരത്തുക ഹൈക്കോടതി 6.11 ലക്ഷമായി ഉയര്‍ത്തി. അപകടത്തില്‍ പെടുന്നയാള്‍ക്കു ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടം കൂടി നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ വരുമാനത്തില്‍ ഉണ്ടാവാനിടയുള്ള നഷ്ടം പ്രധാനമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണ…

Read More

ബെംഗളൂരുവിൽ വാഹനാപകടം; 4 വിദ്യാർത്ഥികൾ മരിച്ചു, 2 പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ ദേശീയ പാത 75-ൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാല് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വൈഷ്ണവി, ഭരത്, സിറിൽ, വെങ്കട്ട് എന്നിവരാണ് മരിച്ചത്. സിരി കൃഷ്ണ, അങ്കിത റെഡ്ഡി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവിലെ ഗാർഡൻ സിറ്റി കോളേജിലെ വിദ്യാർത്ഥികൾ കോലാറിലെ കഫേ സെന്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുകയും റോഡ് ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് കടന്ന് ട്രക്കിന്റെ അടിയിൽപ്പെടുകയായിരുന്നു. അമിത വേഗതയാണ്…

Read More

ചരക്കുവാഹനമിടിച്ച് വനംവകുപ്പ് വാച്ചർ മരിച്ചു.

ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു. ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി. 

Read More

ഗുരുതരമായി റോഡ് അപകടത്തിൽപ്പെട്ടയാളെ അഞ്ച് മണിക്കൂറോളം കാത്തുകിടത്തിയ ശേഷം നിംഹാൻസ് വിട്ടയച്ചതായി പരാതി.

hospital

ബെംഗളൂരു; റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 38 കാരനായ ഒരാളെ അഞ്ച് മണിക്കൂറോളം അവിടെ കാത്തുകിടത്തിയ ശേഷം നിംഹാൻസിൽ പ്രവേശനം നിഷേധിച്ചതായി യുവാവിന്റെ പരിചാരകൻ പരാതിപ്പെട്ടു. കൊടിഗെഹള്ളിയിൽ നിന്ന് വെന്റിലേറ്റർ ആംബുലൻസിൽ രാത്രി 10.30 ഓടെയാണ് ഇയാളെ നിംഹാൻസിലേക്ക് കൊണ്ടുവന്നത്. എന്നാൽ വെന്റിലേറ്റർ കിടക്കകൾ ഇല്ലാത്തതിനാൽ സർക്കാർ നടത്തുന്ന പ്രധാന ആശുപത്രിയിൽ അദ്ദേഹത്തെ പാർപ്പിക്കാനാകല്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു. എമർജൻസി ബ്ലോക്കിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അഞ്ച് മണിക്കൂറിലധികം ആശുപത്രിയിലെ ആരും രോഗിയെ ചികിൽസിക്കാൻപോലും കൂട്ടാക്കിയില്ലന്ന് കൂടെയുണ്ടായ പരിചാരകൻ അവകാശപ്പെട്ടത്. നേരത്തെ തന്നെ ചികിൽസിക്കാൻ കഴിയില്ല…

Read More

ബെംഗളൂരു – മൈസൂരു ഹൈവേയിലെ വാഹനാപകടം: മരിച്ചവരിൽ പാലക്കാട് സ്വദേശിയും.

ROAD ACCIDENT

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കുമ്പലഗോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിയും. തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ മൈസൂരു-ബെംഗളൂരു ഹൈവേയിൽ കുമ്പൾഗോഡിൽ ട്രക്ക് മറിഞ്ഞ് കാറുകളുടെയും ബൈക്കിന്റെയും മുകളിലേക്കു മറിഞ്ഞ് രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽ യാത്രചെയ്തിരുന്ന ജിതിൻ അപകടസ്ഥലത്തുതന്നെ മരിച്ചു. ജിതിന്റെ കുടുംബം വർഷങ്ങളായി കുടക് സിദ്ധാപുരയിലാണ് താമസം. ഡൽഹിയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ ജിതിൻ ജോലിയാവശ്യത്തിനായി രണ്ടുദിവസം മുമ്പാണ് ബെംഗളൂരുവിലെത്തിയത്. ജോലി…

Read More

അർദ്ധരാത്രി ഉണ്ടായ വാഹനാപകടത്തിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു.

ROAD ACCIDENT

മൈസൂരു: ഡോക്ടറാകാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ അർധരാത്രി നഗരത്തിലുണ്ടായ വാഹനാപകടത്തിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥി മരിച്ചു. രാത്രി കർഫ്യൂ സമയങ്ങളിൽ ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ ഇയർഫോൺ പ്ലഗ് ഇൻ ചെയ്‌തിരുന്നു യുവാവിന്റെ യാത്ര . മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (എംഎംസി ആൻഡ് ആർഐ) നിന്ന് എംബിബിഎസ് ബിരുദം നേടാനിരുന്ന ബെലഗാവി സ്വദേശി രാഹുൽ ലക്ഷ്മൺ ഹിഡ്കൽ എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. ജെഎൽബി റോഡിലെ മുഡ ഓഫീസിന് എതിർവശത്തുള്ള എംഎംസി ആൻഡ് ആർഐ ബോയ്സ് ഹോസ്റ്റലിലാണ് രാഹുൽ…

Read More

ബെംഗളൂരുവിൽ റോഡപകടങ്ങൾ വർധിക്കുന്നു

ROAD ACCIDENT

ബെംഗളൂരു : ലോക്ക്ഡൗണിന് ശേഷം നഗരത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചു, ഈ വർഷം ഒക്ടോബർ വരെ 2,647 അപകടങ്ങളും 606 മാരകമായ അപകടങ്ങളും ഉണ്ടായതായി ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പറഞ്ഞു. വർദ്ധിച്ചുവരുന്ന സ്വകാര്യ വാഹനങ്ങളും റോഡ് ഉപരിതലത്തിലെ അസമത്വവുമാണ് അപകടകരമായ വർദ്ധനവിന് കാരണമെന്ന് ട്രാഫിക് പോലീസ് കൂട്ടിച്ചേർത്തു. അടുത്ത കാലത്തായി അമിതവേഗവും നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. 2021 ഒക്‌ടോബർ വരെ 49,000-ത്തിലധികം അമിതവേഗത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019-ൽ 61,531 2020-ൽ ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും 59,071 അമിതവേഗത കേസുകൾ രജിസ്റ്റർ ചെയ്ത്. മൂന്ന് വർഷത്തെ…

Read More

വാഹനാപകടം ; രണ്ട് കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യ ജില്ലയിൽ വെള്ളിയാഴ്ച ഓട്ടോറിക്ഷയിൽ ടിപ്പർ ഇടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വൈകീട്ട് ആറരയോടെ ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ ആയിരുന്നു അപകടം. നെലമാകനഹള്ളി ഗേറ്റിൽ വെച്ചായിരുന്നു സംഭവം. ബന്ദുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുത്തമ്മ (45), മകൾ ബസമ്മണ്ണി (30), മകൻ വെങ്കിടേഷ് (25), ബസമ്മണ്ണിയുടെ മക്കളായ ചാമുണ്ഡേശ്വരി (8), ചന്ദ്രശേഖർ (2) എന്നിവരാണ് മരിച്ചത്. മളവള്ളി ഭാഗത്തുനിന്ന് മദ്ദൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ മുൻവശത്ത് നിന്ന് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ ഓട്ടോറിക്ഷ തകർന്നു. വഴിയാത്രക്കാർ…

Read More
Click Here to Follow Us