ബെംഗളൂരുവിൽ വാഹനാപകടം; 4 വിദ്യാർത്ഥികൾ മരിച്ചു, 2 പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു റൂറൽ ജില്ലയിൽ ദേശീയ പാത 75-ൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാല് കോളേജ് വിദ്യാർത്ഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

വൈഷ്ണവി, ഭരത്, സിറിൽ, വെങ്കട്ട് എന്നിവരാണ് മരിച്ചത്. സിരി കൃഷ്ണ, അങ്കിത റെഡ്ഡി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

  ഗൂഗിൾ മാപ്പ് നോക്കി പാഞ്ഞെത്തിയത് സെക്രട്ടേറിയറ്റിലേക്ക്; 'പൂക്കുറ്റിയായി' കാറോടിച്ച യുവാക്കൾ പിടിയിൽ

ബെംഗളൂരുവിലെ ഗാർഡൻ സിറ്റി കോളേജിലെ വിദ്യാർത്ഥികൾ കോലാറിലെ കഫേ സെന്ററിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.

കാർ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമാകുകയും റോഡ് ഡിവൈഡറിൽ ഇടിച്ച് മറുവശത്തേക്ക് കടന്ന് ട്രക്കിന്റെ അടിയിൽപ്പെടുകയായിരുന്നു.

അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us