വാഹനാപകടം ; രണ്ട് കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യ ജില്ലയിൽ വെള്ളിയാഴ്ച ഓട്ടോറിക്ഷയിൽ ടിപ്പർ ഇടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വൈകീട്ട് ആറരയോടെ ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ ആയിരുന്നു അപകടം. നെലമാകനഹള്ളി ഗേറ്റിൽ വെച്ചായിരുന്നു സംഭവം. ബന്ദുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുത്തമ്മ (45), മകൾ ബസമ്മണ്ണി (30), മകൻ വെങ്കിടേഷ് (25), ബസമ്മണ്ണിയുടെ മക്കളായ ചാമുണ്ഡേശ്വരി (8), ചന്ദ്രശേഖർ (2) എന്നിവരാണ് മരിച്ചത്.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

മളവള്ളി ഭാഗത്തുനിന്ന് മദ്ദൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ മുൻവശത്ത് നിന്ന് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ ഓട്ടോറിക്ഷ തകർന്നു. വഴിയാത്രക്കാർ ഓട്ടോറിക്ഷയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ സമയമെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts