പൂച്ചകളെയും നായ്ക്കളെയും ഉൾപ്പെടെ വീടുകളിൽ വളർത്തുന്നവർ നിരവധിയാണ്. വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളര്‍ത്തുമൃഗങ്ങള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നാം കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യര്‍ക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കില്‍ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്…
Read MoreTag: report
കേരളത്തിൽ ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം
തിരുവനന്തപുരം : കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreകഴിഞ്ഞ വർഷങ്ങളിലെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ഡികെഎസ്
ബെംഗളൂരു : നഗരത്തിലെ കോർപ്പറേഷനിൽ കഴിഞ്ഞ മൂന്നു വർഷം നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. പദ്ധതികളുടെ ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത പദ്ധതികൾ നിർത്തിവെക്കാനും നിർദേശമുണ്ട്. നേരത്തേ ബില്ലുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയ കമ്പനികളുടെപട്ടിക സമർപ്പിക്കാനും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് ബെംഗളൂരു വികസനവകുപ്പിന്റെ ചുമതകൂടിയുള്ള ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഉദ്യോഗസ്ഥ ഭരണമാണ് കോർപ്പറേഷനിൽ നടക്കുന്നത്. നഗരത്തിലെ വികസനപദ്ധതികൾ…
Read Moreകർണാടക – കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത നിർദേശം
ബെംഗളൂരു: കര്‍ണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലും 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ നാളെ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും 40 മുതല്‍ 50 കിലോമീറ്റര്‍…
Read Moreബിബിഎംപി പരിധിയിൽ 2020 മുതൽ 52,000 ത്തോളം പേരെ നായ്ക്കൾ കടിച്ചതായി സർവേ റിപ്പോർട്ട്
ബെംഗളൂരു: 2020 മുതൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പരിധിയിൽ 52,262 പേർക്ക് നായ്ക്കളുടെ കടിയേറ്റതായി പാലികെ സർവേയിൽ കണ്ടെത്തി. മൃഗങ്ങളുടെ ജനന നിയന്ത്രണത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് കൂടുതൽ എൻജിഒകളെ ഉൾപ്പെടുത്താനും പ്രശ്നം പരിഹരിക്കുന്നതിന് ആന്റി റാബിസ് വാക്സിനുകൾ വലിയ തോതിൽ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് ബിബിഎംപി ഇപ്പോൾ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (എഡബ്ല്യുബിഐ) യിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും, പണമടയ്ക്കുന്നതിലെ കാലതാമസവും കെടുകാര്യസ്ഥതയും കാരണം പാലികെയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന് നിരവധി പ്രവർത്തകരും എൻജിഒകളും പറയുന്നു. ഫലപ്രദമായ അനിമൽ ബർത്ത് കൺട്രോൾ…
Read Moreപീർ പാഷ ദർഗയെ ചൊല്ലിയുള്ള തർക്കം രൂക്ഷം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി
ബെംഗളൂരു: സാമൂഹിക പരിഷ്കർത്താവായ ബസവണ്ണ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ പാർലമെന്റിന്റെ മാതൃകയിലുള്ള അനുഭവ മണ്ഡപത്തിന് മുകളിലാണ് ബീദറിലെ പീർപാഷ ദർഗ നിലകൊള്ളുന്നത് എന്ന അവകാശവാദത്തെക്കുറിച്ച് റിപ്പോർട്ട് തേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞു. ഇതിനെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ കാര്യങ്ങൾക്ക് പ്രസ്താവനകളല്ല രേഖകളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രേഖകൾ പരിശോധിക്കുമെന്നും, മുസ്ലീം ആരാധനാലയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ തർക്കത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക അഭിപ്രായമാണിതെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ബിദാർ ജില്ലയിലെ ബസവകല്യണിൽ സ്ഥിതി ചെയ്യുന്ന ദർഗയിൽ അനുഭവ മണ്ഡപത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി…
Read Moreഅടുത്ത 24 മണിക്കൂർ ജാഗ്രത നിർദേശം, അസാനി തീവ്രമാവും
തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായി പറയുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മറ്റെന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read Moreബംഗാൾ ഉൾക്കടലിൽ ‘അസാനി ‘ ചുഴലിക്കാറ്റ് ന്യൂന മർദ്ദമായി ശക്തിപ്രാപിച്ചു
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഉണ്ടായിരുന്ന ന്യുനമര്‍ദ്ദം ഇന്ന് രാവിലെ 5.30 യോടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യുന മര്‍ദ്ദമായി മാറും, തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read Moreജോലിയിൽ വീഴ്ച വരുത്തിയതായി; കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു
ബംഗളൂരു: നിലവാരമില്ലാത്ത ജോലിയുടെ പേരിൽ ഇജിപുരയിലെ സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന (ഇഡബ്ല്യുഎസ്) ക്വാർട്ടേഴ്സിലെ 13 വീടുകൾ 2003ൽ തകർന്ന് ഏതാനും താമസക്കാരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പാണ് വീടുകൾ നിർമിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയ ബിബിഎംപിയിലെ 10 എൻജിനീയർമാർക്കെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. . ഇതിനുപുറമെ 13 കരാറുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് 4.75 കോടി…
Read Moreമുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈംഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാഗ്ദാനം നടത്തിയെന്ന് യുവതി
ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read More