ബെംഗളൂരു : മഴക്കെടുതിയിൽ തകർന്ന ബെംഗളൂരുവിന് അൽപം ആശ്വാസം, വൈകുന്നേരം ചാറ്റൽ മഴ ഒഴികെ ബുധനാഴ്ച മുഴുവൻ സൂര്യൻ തിളങ്ങി, മഴ ബാധിത പ്രദേശങ്ങളിലുള്ളവർ വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ തുടങ്ങി. ഞായറാഴ്ച രാത്രി വൈകി പെയ്ത 10-15 സെന്റീമീറ്റർ മഴയെത്തുടർന്ന് വടക്കൻ ബെംഗളൂരുവിലെ നാല് തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും സമീപ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.
Read MoreTag: Rain
കർഷകർക്ക് 24 മണിക്കൂറിനുള്ളിൽ വിളനാശത്തിനുള്ള നഷ്ടപരിഹാരം.
ബെംഗളൂരു : കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം വൻതോതിലുള്ള കൃഷിനാശം വരുത്തിയതിനാൽ, വിള നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം അവരുടെ വിശദാംശങ്ങൾസർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 5 ലക്ഷം ഹെക്ടറിൽ നിലനിന്നിരുന്ന വിളകൾ നശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കോലാർ, ബംഗളൂരു റൂറൽ ജില്ലകളിലെ നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള വിവരങ്ങൾ ലഭിച്ചശേഷം, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു. നാശനഷ്ടം വിലയിരുത്താൻ സർവേ ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട്…
Read Moreകനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.
ബെംഗളൂരു: നഗരത്തിന്റെ ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്. നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു. As…
Read Moreകനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.
ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക് വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.
Read Moreബെംഗളൂരുവിലെ ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേല്പിച്ചു മഴ
ബെംഗളൂരു: നവംബർ 4 ന് വൈകുന്നേരം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേറ്റു. പക്ഷേ, അതിലും പ്രധാനമായി, മഴ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളകെട്ടിനും ഇടയാക്കി. തെക്ക്, പടിഞ്ഞാറ്, മഹാദേവപുര മേഖലകളിൽ ശരാശരി 100 മില്ലീമീറ്ററിലധികം കനത്ത മഴ ലഭിച്ചെങ്കിലും മറ്റ് ഭാഗങ്ങളിൽ മിതമായ ആയ രീതിയിലാണ് മഴ പെയ്തത്. യെലഹങ്ക, ബൊമ്മനഹള്ളി, ദാസറഹള്ളി സോണുകളിൽ മഴയുമായി ബന്ധപ്പെട്ട പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനർവ സർക്കിൾ, വി.വി. പുരം, സിറ്റി ബെഡ് ലേഔട്ട്, ശങ്കരപുരം, ടാറ്റ സിൽക്ക് ഫാം,…
Read Moreകർണ്ണാടകയിൽ മഴ ശക്തം; നാല് മരണം
ബെംഗളുരു; ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമംഗളുരുവിൽ കവികൽ ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത സ്തംഭനവും ഉണ്ടായി. ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…
Read Moreനഗരത്തിൽ 3 ദിവസത്തേക്ക് മഴക്ക് സാധ്യത
ബെംഗളുരു; മഴ വിട്ടുമാറാതെ നഗരം, ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ബെംഗളുരുവിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചത്. ഈ മാസം ഇതുവരെ മാത്രം 300 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെംഗളുരുവിൽ ഒക്ടോബറിൽ സമീപവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാളധികം ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പെയിത കനത്ത മഴയിൽ കനത്ത മഴയിൽ ഏതാനും വീടുകൾ, മതിലുകൾ, ഫ്ളാറ്റുകൾ എന്നിവ തകർന്നും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.
Read Moreമഴ കനക്കുന്നു; തീരദേശ കർണ്ണാടകയിൽ യെല്ലോ അലേർട്ട്
ബെംഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെംഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡിഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാഗങ്ങളും…
Read Moreകൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു
ബെംഗളുരു; വീണ്ടും പച്ചക്കറി വില ബെംഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം. തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു. കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ…
Read Moreതക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില
ബെംഗളുരു; ബെംഗളുരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നു. തക്കാളിയുടെ വില കുതിച്ചുയരുന്നതിനാൽ അധികം വൈകാതെ തക്കാളി വില 100 കടക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണം. ബെംഗളുരു റൂറൽ, ചിക്കബല്ലാപുര, കോലാർ എന്നിവിടങ്ങളിലെ തക്കാളി കൃഷിയെയും കനത്ത മഴ ബാധിച്ചു. കനത്ത മഴ തുടർച്ചയായി പെയ്യുന്നതിനാൽ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണെന്നും…
Read More