ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പൂർ പോലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പൊതുജനങ്ങളുമായി സംസാരിക്കുന്നതും മറ്റും വിഡിയോ ആയി ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനവും പിന്നണിയിലിട്ടാണ് പേജുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തമിഴ്നാട്ടിൽ നിന്ന് സെപ്റ്റംബർ 7-ാം തിയതി തുടങ്ങിയ ഭാരത് ജോഡോ യാത്ര…
Read MoreTag: Rahul Gandhi
ഏത് ക്രീം ആണ് ഉപയോഗിക്കുന്നത്? മറുപടിയുമായി രാഹുൽ
ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് രാഹുൽ ഗാന്ധി രസകരമായ ഒരു ചോദ്യത്തിന്റെ മറുപടിയും നൽകിയത്. ഏത് സണ്‍സ്ക്രീന്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?” രാഹുലിനോടുള്ള ഒരു സഹയാത്രികന്‍റെ സംശയം അതായിരുന്നു. “ഞാന്‍ സണ്‍സ്ക്രീന്‍ ഒന്നും ഉപയോഗിക്കുന്നില്ല, അതിന്‍റെ പാടുകള്‍ മുഖത്ത് ദൃശ്യവുമാണ്. എന്റെ അമ്മ കുറച്ച് സണ്‍സ്ക്രീന്‍ അയച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ അത് ഉപയോഗിക്കുന്നില്ല, എന്നായിരുന്നു രാഹുലിന്റെ മറുപടി.
Read Moreരാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്തത് പ്രത്യേക ബൂത്തിൽ
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 66 ഓളം പേർ വോട്ട് ചെയ്തത് ഭാരത് ജോഡോ പദയാത്ര ക്യാമ്പിലെ ബൂത്തിൽ.ബെള്ളാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡോക്യാമ്പിലാണ് വോട്ട് ചെയ്തത്. കണ്ടെയ്നറിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്. പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെ.പി.സി.സി അംഗവും സംഘടിത തൊഴിലാളിയും ദേശീയ…
Read Moreരാഹുൽ ഗാന്ധിയെ അനുഗമിച്ച് രാമ ലക്ഷ്മണൻമാർ
ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ കർണാടക-ലെഗിൽ, ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെള്ളാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ വസ്ത്രധാരണം, ആഭരണങ്ങൾ, വില്ലും അമ്പും , കൂടാതെ ഹനുമാന്റെ ഗദ എന്നിവയുമായി രാഹുൽ ഗാന്ധി കലാകാരന്മാർക്കൊപ്പം നടക്കുന്നതായി കാണിക്കുന്നു. ലക്ഷ്മണന്റെ വേഷം ധരിച്ച കലാകാരനുമായി രാഹുൽ ഗാന്ധി ഹസ്തദാനം ചെയ്യുന്നതും കാണാം. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിടുകയാണ്. രാഹുൽ ഗാന്ധി…
Read Moreഭാരത് ജോഡോ, കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രയിലേക്ക്
ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലേക്ക്. കര്‍ഷകരെ നേരില്‍ കണ്ട് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പരാതികളും സങ്കടങ്ങളും കേട്ടുമായിരുന്നു കര്‍ണാടകത്തിലൂടെയുള്ള രാഹുലിന്റെ പദയാത്ര. ഇന്ന് രാവിലെ കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ചു. പദയാത്രയുടെ ഭാഗമായി ബെള്ളാരിയില്‍ വന്‍ റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കര്‍ണാടക നേതാക്കളും രാജസ്ഥാന്‍ മുഖ്യമന്ത്രി…
Read Moreകന്നഡ ഭാഷയെയും ജനങ്ങളെയും തൊട്ടാൽ വിവരമറിയും ; രാഹുൽ ഗാന്ധി
ബെംഗളൂരു: കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും ആക്രമിച്ചാൽ ബിജെപിയും ആർഎസ്എസും കോൺഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെ ചിത്രദുർഗയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. സെൻട്രൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാൻ അനുവദിക്കൂ എന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പരസ്പരം സംസാരിക്കാൻ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. സ്വന്തം ഭാഷ പറയുന്നതിൽ നിന്ന് ഒരാളെയും…
Read Moreഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രയാണം തുടരുന്നു
ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കർണാടകയിൽ പ്രയാണം തുടരുന്നു. വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ദിവസവും ലഭിക്കുന്നത്. യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്‌കട്ടെയിൽ നിന്ന് യാത്ര തുടങ്ങിയ യാത്ര ബസവനഗുഡിയിൽ ആദ്യ ഘട്ടം പൂർത്തിയായി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്താണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം. ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന പദയാത്ര ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹർത്തിക്കോട്ട് ഗ്രാമത്തിലെത്തിച്ചേരും. ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വർത്തമാന കാലത്തും…
Read Moreക്രമവിരുദ്ധ സഹായം നൽകിയെന്നറിഞ്ഞാൽ എതിർക്കും ; രാഹുൽ ഗാന്ധി
ബംഗളൂരു: ക്രമവിരുദ്ധ സഹായങ്ങളൊ ന്നും നൽകിയല്ല വ്യവസായി ഗൗതം അദാനിക്കു രാജസ്ഥാൻ സർക്കാർ നിക്ഷേപാനുമതി നൽകിയതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ്സാണു ഭരിക്കുന്നതെങ്കിലും ക്രമ വിരുദ്ധസഹായം നൽകിയെന്നു തെളിഞ്ഞാൽ അത് എതിർക്കുമെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാജസ്ഥാൻ സർ ക്കാർ അദാനിയുമായി കൂട്ടുകൂടുന്നു എന്നതിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ . കോർപ്പറേറ്റുകൾക്ക് അല്ല വിമർശനമെന്നും കുത്തകകൾക്കാണ് വിമർശനമെന്നും രാഹുൽ വിശദീകരിച്ചു. അദാനിയെയും അംബാനിയെയും കേന്ദ്രം വഴിവിട്ട് സഹായിക്കുന്നുവെന്നു രാഹുൽ നിരന്തരം വിമർശിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ സംഭവവികാസങ്ങൾ.
Read Moreഅശോക് ഗെഹ്‍ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി
ബെംഗളൂരു: വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരമൊരു ഓഫര്‍ നിരസിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന അത്തരമൊരു ബിസിനസ് ഒരു മുഖ്യമന്ത്രിയും നിരസിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. അവര്‍ അദാനിയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഏതാനും വ്യവസായികള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ബിജെപിയെ രാഹുല്‍ കടന്നാക്രമിക്കുകയും ചെയ്തു. ബിജെപി എന്തിനാണ് രണ്ട് മൂന്ന് വ്യവസായികള്‍ക്ക് കുത്തക നല്‍കുന്നത് എന്നാണ് ചോദ്യം.…
Read Moreറിമോട്ട് കൺട്രോൾ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും തീരുമാനങ്ങള്‍ എടുക്കാനും സംഘടനയെ നയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്‌സരിക്കുന്ന രണ്ടു പേരും അവരവരുടേതായ നിലയില്‍ സ്ഥാനങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ആരെയെങ്കിലും ‘റിമോട്ട് കണ്‍ട്രോള്‍’ എന്ന് വിളിക്കുന്നത് രണ്ടു പേരെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഞങ്ങളുടേത് ഫാസിസ്റ്റ് പാര്‍ട്ടിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും വ്യത്യസ്ഥ കാഴ്ചപ്പാടുമുള്ളതാണ് ഈ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദേഷ്വവും അക്രമവും…
Read More