ബെംഗളൂരു: ഹലനായകനഹള്ളിയിലെ വെള്ളച്ചാട്ടം കൈയേറിയെന്നാരോപിച്ച് നാട്ടുകാർക്കൊപ്പം പ്രതിഷേധിച്ച എഎപി അംഗങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലിക്കെതിരെ ആം ആദ്മി നേതാവും മുൻ ബിജെപി എംഎൽഎയുമായ എച്ച്ഡി ബസവരാജു. രാഷ്ട്രീയ സമ്മർദം മൂലം ജുന്നസാന്ദ്രയിലെയും ഹാലനായകനഹള്ളിയിലെയും ജനങ്ങൾ ബുദ്ധിമുട്ടുന്നത് അപലപനീയമാണെന്നും ബസവരാജു പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയാണ് ലിംബാവലി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎപി ബെല്ലന്ദൂർ യൂത്ത് വിങ് പ്രസിഡന്റ് മനോഹർ റെഡ്ഡി, എഎപി ബെംഗളൂരു പ്രസിഡന്റ് മോഹൻ ദസരി, എഎപി മഹാദേവപുര പ്രസിഡന്റ്…
Read MoreTag: protest
ഫുഡ് സ്ട്രീറ്റ് പ്രതിഷേധം; പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പി ഡി.വൈ.എഫ്.ഐ
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും സംഘടിപ്പിച്ചു. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. പരിപാടി മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ആണ് ഉദ്ഘാടനം ചെയ്‌തത്. മുൻപ് ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. എന്നാൽ ഇന്ന് ആവട്ടെ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുകയായിരുന്നു. ഹലാല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാറില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് പറയാന്‍ കഴിയുമോയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്…
Read Moreപൊതു ശൗചാലയങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ബെംഗളൂരു : കർണാടകയിലെ ഗഡഗ് ബെറ്റഗേരി മുനിസിപ്പൽ കൗൺസിൽ ഓഫീസ് ചൊവ്വാഴ്ച രാവിലെ വിചിത്രമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു, ടൗണിലെ പൊതു ടോയ്‌ലറ്റുകൾ നന്നാക്കണമെന്ന്ആവശ്യപ്പെട്ട് ശ്രീരാമസേനയിലെ പതിനഞ്ചോളം അംഗങ്ങൾ മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് വളപ്പിൽ മൂത്രമൊഴിച്ച് സമരം നടത്തുമെന്ന് സമരക്കാർ ഒരാഴ്ചമുമ്പ് ജിബിഎംസിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ മൂത്രമൊഴിച്ച് പ്രതിഷേധം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയാനായില്ല. 8-10 ദിവസത്തിനുള്ളിൽ ശുചിമുറികൾനന്നാക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിലും ഡിസി ഓഫീസിലും ഇതേ സമരം ആവർത്തിക്കുമെന്ന് സംഘം ഉദ്യോഗസ്ഥർക്ക്…
Read Moreവെള്ളപ്പൊക്കത്തിന് കാരണമായ അഴുക്കുച്ചാൽ കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജുന്നസാന്ദ്ര പ്രദേശവാസികളുടെ പ്രതിഷേധ മാർച്ച്
ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ നിത്യേന വെള്ളപ്പൊക്കത്തിന് കാരണമായ മഴവെള്ള അഴുക്കുചാലിലെ കൈയേറ്റം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും എഎപി സന്നദ്ധപ്രവർത്തകരും ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി. ഗ്രീൻ വില്ല ലേഔട്ട്, ജുന്നസാന്ദ്ര, കെപിസിഎൽ ലേഔട്ട്, കസവനഹള്ളി, കൈകൊണ്ടരഹള്ളി, വിപ്രോ ജംക്‌ഷൻ തുടങ്ങി പ്ലക്കാർഡുകളുമേന്തി നാലു കിലോമീറ്ററോളം 200 ഓളം പേർ മാർച്ച് നടത്തി. ആയിരത്തോളം വീടുകളുള്ള രണ്ട് പ്രദേശങ്ങൾ കനത്ത മഴയിൽ വെള്ളത്തിനടിയിലായ താമസക്കാരെ വീടിനുള്ളിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി അതിനാൽ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Read Moreനിരക്ക് വർദ്ധനയിൽ അതൃപ്തർ; ബെംഗളൂരു ഓട്ടോ ഡ്രൈവർമാർ വീണ്ടും പ്രതിഷേധിച്ചു
ബെംഗളൂരു: കർണാടക സർക്കാർ എട്ട് വർഷത്തിനു ശേഷം പുതുക്കിയ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ഒരു ദിവസത്തിന് ശേഷം, ഉയർന്ന നിരക്ക് ആവശ്യപ്പെട്ട് നവംബർ 9 ചൊവ്വാഴ്ച ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പരിഷ്‌ക്കരണ പ്രകാരം ആദ്യത്തെ 2 കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആയിരിക്കും. എന്നാൽ എല്ലാറ്റിനും കുതിച്ചുയരുന്ന വിലയിൽ, ഈ വർദ്ധനവ് പര്യാപ്തമല്ലെന്നാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൽ (സിഐടിയു)…
Read Moreശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് അധ്യാപകർ: ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി
ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള സർക്കാർ അധ്യാപകരുടെയും ലക്ചറർമാരുടെയും ദീർഘകാല ആവശ്യങ്ങൾ 21 ദിവസത്തിനകം നിറവേറ്റാൻ അധ്യാപകർ സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെഎസ്ജിഇഎ) അറിയിച്ചു. അയ്യായിരത്തോളം സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തതോടെ ഞായറാഴ്ച നടന്ന യോഗത്തിൽ 20 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കാൻ ഐകകണ്‌ഠേന തീരുമാനിച്ചതായി കെഎസ്‌ജിഇഎ അറിയിച്ചു.
Read Moreസമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്ക്
ബെംഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെംഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.
Read Moreനഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.
Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ് ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…
Read Moreശബരിമല വിധി: ഫ്രീഡം പാർക്കിൽ നാമജപ റാലി
ബെംഗളുരു: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിക്കെതിരായി നാമജപറാലി നടത്തി പ്രതിഷേധിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന വിധിയാണ് വൻ പ്രതിഷേധങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ 14 നു വൈകുന്നേരം മൂന്നിന് ഫ്രീഡം പാർക്കിൽ നാമജപറാലി നടത്തും.
Read Moreവീരമഹാദേവി ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പിൻമാറണം; പ്രതിഷേധം ശക്തം
ബെംഗളുരു: പ്രശസ്ത നടി സണ്ണി ലിയോണിനെതിരെ കനത്ത പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ രംഗത്ത്. വീരമഹാദേവി ചിത്രത്തിൽ നടി അഭിനയിക്കുന്നതിൽ നിന്നും മാറണം എന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവസേന പ്രതിഷേധ റാലി സംഘടിപ്പിച്ചു. സണ്ണിലിയോൺ വീരമഹാദേവി ചിത്രത്തിൽ അഭിനയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കും എന്നാരോപിച്ച് നടിയുടെ കോലവും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കേ വീരമഹാദേവിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് വ്യക്തമാക്കി.
Read More