ഫുഡ് സ്ട്രീറ്റ് പ്രതിഷേധം; പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പി ഡി.വൈ.എഫ്.ഐ

FOOD STREET

കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും സംഘടിപ്പിച്ചു. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. പരിപാടി മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ആണ് ഉദ്ഘാടനം ചെയ്‌തത്.

മുൻപ് ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. എന്നാൽ ഇന്ന് ആവട്ടെ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുകയായിരുന്നു. ഹലാല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാറില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് പറയാന്‍ കഴിയുമോയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എ എ റഹീം ചോദിച്ചു . കൂടാതെ കോണ്‍ഗ്രസിന്റെ ഒരൊറ്റ നേതാവ് പോലും വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഒരു ഹോട്ടലിന് നേരെയും ഭക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്താന്‍ ഡിവൈഎഫ്‌ഐ ഉള്ള കാലത്തോളം നടക്കില്ലായെന്നും എ.എ റഹീം പറഞ്ഞു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണെന്നും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ടെന്നും. ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍ പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല”-ഡിവൈഎഫ്‌ഐ നേതാവ് എസ് സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts