നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പൂര്‍ണമായും കത്തി നശിച്ചു;40 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരു : യാദ്ഗിറില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പൂര്‍ണമായും കത്തിനശിച്ചു.തുമുകുരുവിന്റെ സമീപത്തു വച്ചാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ അപകടം നടന്നത്.

40 യാത്രക്കാരെയും കൃത്യസമയത്ത് പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഉണര്‍ന്ന യാത്രക്കാര്‍ ഉറങ്ങുന്ന യാത്രക്കാരെ വിളിച്ചുണര്‍ത്തുകയായിരുന്നു.തുമുകുരുവില്‍ നിന്നുള്ള ഫയര്‍ എഞ്ചിന്‍ എത്തി തീയണക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തി.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

യാത്രക്കാരെ ഒരു മണിക്കൂറിന് ശേഷം മറ്റൊരു ബസില്‍ നഗരത്തിലെത്തിച്ചു.

“5 .30 യോടെ ബസില്‍ തീപിടിക്കുകയും ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയതിനു ശേഷം എല്ലാവരെയും വിളിച്ചു ഉണര്‍ത്തി ,സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു എന്ന് സിരുര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സംഗന ഗൌഡ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us