ബെംഗളുരു: നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങൾക്ക് പിന്നാലെ ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ കുത്തിക്കൊന്നു. സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ചാണ് കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു. കൊല്ലപ്പെട്ട അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടിരുന്നു. ഒരു ഇവന്റ് മാനേജ്‌മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്. പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. ഇതിനിടയില്‍…
Read MoreTag: park
പാർക്കിൽ എത്തിയ നഴ്സിങ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തില്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കില്‍ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച് അക്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു. നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കില്‍ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു.…
Read Moreഭിന്നശേഷി കുട്ടികൾക്കായുള്ള കർണാടകയിലെ ആദ്യ പാർക്ക് ജവഹർ ബാലഭവനിൽ ഒരുങ്ങി
ബെംഗളൂരു : സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റ് വൈകല്യങ്ങൾ എന്നിവയുള്ള 2.4 ലക്ഷം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കബ്ബൺ പാർക്ക് വളപ്പിലെ ജവഹർ ബാലഭവനിലാണ് കർണാടക ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക കളി പാർക്ക് ഒരുക്കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും ആമയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ ശാരീരികവും മാനസികവും ചികിത്സാപരവും വിനോദവും സ്പർശനവും അനുഭവവും നൽകുന്ന വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. വീഴ്ചയിൽ നിന്നുള്ള പരിക്കുകൾ ലഘൂകരിക്കുന്നതിന്, കളിസ്ഥലങ്ങൾ സിന്തറ്റിക്, നോൺ-ടോക്സിക്, സ്കിഡ് പ്രൂഫ് റബ്ബർ എന്നറിയപ്പെടുന്ന ഇപിഡിഎം (എഥിലീൻ…
Read More200 പാർക്കുകളുടെ വികസനമില്ലായ്മ; സംരക്ഷണം തർക്കത്തിലെന്നു ബിബിഎംപി.
ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പാർക്കുകൾ ശരിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച് നഗരവാസികളുടെ വിമർശനങ്ങൾക്കിടയിൽ മറുപടിയുമായി ഉദ്യോഗസ്ഥർ രംഗത്ത്. 200 ലധികം പാർക്കുകളുടെ കസ്റ്റഡി തർക്കത്തിൽ പെട്ടതാണെന്നും അതുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയാത്തതെന്നും പൗര ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ വർഷവും, ബിബിഎംപി പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പരിപാലനത്തിനായി ഗണ്യമായ തുകയാണ് നീക്കിവയ്ക്കുന്നത്. പാർക്കുകളുടെയും ചുറ്റുപാടുമുള്ള വികസനവുമായി ബന്ധപ്പെട്ട് ആകെ 37 പദ്ധതികളാണ് ഉണ്ടായിരുന്നത്. അതിൽ ജയനഗർ ഈസ്റ്റ് വാർഡ് -170 ന് 6.55 കോടി അനുവദിച്ച് അംഗീകാരം നൽകിയിരുന്നു, കൂടാതെ 6 പ്രോജക്ടുകൾ…
Read Moreഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകൾ പേ ആൻഡ് പാർക്കിലേക്ക്.
ഫ്രീഡം പാർക്കിൽ പുതുതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തിപ്പിക്കുന്നതിനായി ബിബിഎംപി സംഘടിപ്പിച്ച ലേലങ്ങൾ, കരാറുകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഫ്രീഡം പാർക്കിനു ചുറ്റുമുള്ള തെരുവുകളിലെ സൗജന്യ പാർക്കിംഗ് സൗകര്യം ബിബിഎംപി നിരോധിക്കാൻ സാധ്യത. 78 കോടി രൂപ മുടക്കി നിരവധി സമയപരിധികൾ നഷ്ടപ്പെടുത്തി ക്കൊണ്ട് ബിബിഎംപി നിർമിച്ച പാർക്കിങ് സൗകര്യം ലാഭകരമല്ലെന്ന് ലേലക്കാർ കരുതുന്നതിന്റെ ഒരു പ്രധാന കാരണം ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്കിംഗ് ഇപ്പോഴും സൗജന്യമാണ് എന്നതാണ്. അതിനാൽ ഫ്രീഡം പാർക്കിന്റെ 500 മീറ്റർ ചുറ്റളവിലുള്ള തെരുവുകൾ പേ ആൻഡ് പാർക്ക് മേഖലയായി…
Read Moreപാർക്കുകൾ പൂർണ്ണമായും എന്ന് മുതൽ സജ്ജമാകുമെന്ന് വ്യക്തമാക്കി അധികൃതർ
ബെംഗളുരു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പാർക്കുകൾ ഇന്ന്മുതൽ സാധാരണനിലയിൽ തുറന്നുപ്രവർത്തിക്കും. എന്നാൽ നിലവിൽ രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് പാർക്കുകൾ തുറന്നിരുന്നത്. തിങ്കളാഴ്ചമുതൽ രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ പാർക്കുകൾ തുറക്കുക. കൂടാതെ ലാൽബാഗിലെ ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തനമാരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ കബൺ പാർക്കിലൂടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങാനും തീരുമാനമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത്. കോവിഡ് തീർത്ത പ്രതിസന്ധി കാരണം ലോക്ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ പാർക്കുകൾ പൂർണമായി അടച്ചിട്ടിരുന്നു. സർക്കാർ നേരിയ ഇളവുകൾ അനുവദിച്ചതോടെ രാവിലെയും വൈകീട്ടും നടക്കാനിറങ്ങുന്നവർക്ക് അവസരം നൽകിയിരുന്നുവെങ്കിലും…
Read Moreചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി
ബെംഗളുരു: കബൺ പാർക്കിനുള്ളിൽ പോലീസ് ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി. സാറാ പാളയ സ്വദേശി മുജാഹിദുള്ള (40), ലക്ഷ്മണ(32), രഖുനാഥൻ(35)എന്നിവരാണ് പിടിയിലായത്. മുജാഹിതുള്ളയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിപിടികൂടിയത്. 19 ചന്ദന മോഷണ കേസിലെ പ്രതികളായ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ അക്രമിക്കുകയായിരുന്നു , ഇതെ തുടർന്നാണ് പോലീസ് വെടിവച്ച് വീഴ്ത്താനിടയായത്.
Read More