ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരത്തിന്റെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. മൈസൂരു ജില്ലാ ചുമതലയുള്ളമന്ത്രി എച്ച്.സി. മഹാദേവപ്പയാണ് ഇത്തരമൊരു പദ്ധതിയുള്ള വിവരം പുറത്തുവിട്ടത്. ‘സീറോ ട്രാഫിക് സോണ്‍’ എന്ന പേരിലാണ് ഇക്കാര്യം നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതുപ്രകാരം കൊട്ടാരത്തിനുചുറ്റും ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കില്ല. വാഹനപാര്‍ക്കിങ്ങിനായി ടൗണ്‍ഹാളില്‍ സൗകര്യമേര്‍പ്പെടുത്തും. അതേസമയം, ഗതാഗതം നിരോധിക്കാനുള്ള കാരണത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നടക്കുന്നതാണ് കൊട്ടാരത്തിനുള്ള ചുറ്റുമുള്ള റോഡുകള്‍. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ബസ് സര്‍വീസുകള്‍ വഴിതിരിച്ചുവിടേണ്ടിവരും. സാധാരണഗതിയില്‍ രണ്ട് സാഹചര്യങ്ങളിലാണ് ‘സീറോ ട്രാഫിക്…
Read MoreTag: palace
നവരാത്രി ആഘോഷങ്ങൾ; കൊട്ടാരത്തിന് രാജകീയ തിളക്കം
ബെംഗളൂരു : ദസറ-2022- ന്റെ ആദ്യ വലിയ ഇവന്റായ സ്വകാര്യ ദർബാർ ഹാളിലെ സുവർണ്ണ സിംഹാസനത്തിന്റെ അസംബ്ലിങ്ങ് ഇന്ന്, ഗംഭീരമായ ഇവന്റിനായി മൈസൂർ കൊട്ടാരത്തിൽ തിരക്കേറിയ ഒരുക്കങ്ങൾ നടക്കുകയാണ്. പഴയ രാജകുടുംബം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഒരു വീഴ്ചയും കൂടാതെ എല്ലാ വർഷവും കർശനമായി പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ദസറ ആയത് കൊണ്ടും സംസ്ഥാന സർക്കാർ ഗംഭീരമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഈ വർഷത്തെ ഒരുക്കങ്ങൾക്ക് പ്രാധാന്യം ലഭിച്ചു. കൂടാതെ, സെപ്തംബർ 26 ന് നടക്കുന്ന ദസറ…
Read Moreകൊട്ടാര വളപ്പിൽ പിറന്ന ആനയ്ക്ക് കൊട്ടാരം റാണി പേരിട്ടു
ബെംഗളൂരു: മൈസൂരു കൊട്ടാരവളപ്പിൽ ജനിച്ച ആനക്കുട്ടിക്ക് രാജകുടുംബത്തിന്റെ പരമ്പരാഗത റാണി പ്രമോദ ദേവി പേര് വിളിച്ചു. ശ്രീ ദത്താത്രേയ എന്നാണ് പേര് വിളിച്ചത്. ദസറ ജംബോ സവാരിക്കായി ബന്ദിപ്പൂർ രാംപുര ആന സംരക്ഷണ സങ്കേതത്തിൽ നിന്ന് എത്തിച്ച 22 കാരി ലക്ഷ്മിയാണ് സുഖപ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജംബോ സവാരിക്ക് ലക്ഷ്മിയുടെ രണ്ടാം വരവാണിത്. 2017ൽ വെടിമരുന്ന് പ്രയോഗത്തിനിടെ ഭയം പ്രകടിപ്പിച്ചതിനാൽ ജംബോ സവാരിയിൽ പങ്കെടുത്തിരുന്നില്ല. രണ്ടാമൂഴത്തിന് കഴിഞ്ഞ മാസം കൊണ്ടുവന്ന ലക്ഷ്മി ഗർഭിണിയാണെന്ന് മനസിലാക്കി. കൊട്ടാര പരിസരത്തെ താമസത്തിനിടെ ഗർഭിണിയാണെന്ന് കണ്ടെത്തി സവാരി…
Read Moreകൊട്ടാരത്തിനുള്ളിൽ ആനയ്ക്ക് സുഖപ്രസവം
ബെംഗളൂരു: മൈസൂർ കൊട്ടാരവളപ്പിൽ 22 വയസ്സുള്ള ദസറ ആന ലക്ഷ്മിക്ക് ആൺകുട്ടി ജനിച്ചത് നവരാത്രി ആഘോഷങ്ങൾക്ക് ആവേശം പകർന്നു, മൈസൂർ രാജകുടുംബാംഗങ്ങളും മാഹൂട്ടന്മാരും കാവടികളും അവരുടെ കുടുംബാംഗങ്ങളും ആഹ്ലാദത്തിലാണ്. . അമ്മയെയും മകനെയും നന്നായി പരിപാലിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ സന്തോഷത്തിലാണ്. ഇന്നലെ രാത്രി 8.10നാണ് ലക്ഷ്മി ആരോഗ്യമുള്ള ആനക്കുട്ടിക്ക് ജന്മം നൽകിയത്. ലക്ഷ്മിക്കും ആനക്കുട്ടിക്കും വനംവകുപ്പ് പ്രത്യേക വലയം ഉണ്ടാക്കുകയും സന്ദർശകർക്ക് പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ആനക്കുട്ടിക്ക് ‘ഗണപതി’ എന്ന് പേരിടുന്നതിനെക്കുറിച്ച് മൈസൂർ കൊട്ടാരം ബോർഡ് ആലോചിക്കുന്നുണ്ട്. പരേതനായ ശ്രീകണ്ഠദത്ത നരസിംഹരാജ വാടിയാരുടെ…
Read Moreസംസ്ഥാനത്തെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ റെക്കോർഡ് സന്ദർശകർ
ബെംഗളൂരു: രണ്ട് വർഷത്തെ കോവിഡ് -19 മഹാമാരിയ്ക്ക് ശേഷം മൈസൂരിലെ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്ച റെക്കോർഡ് സന്ദർശകരെ ലഭിച്ചതായ് റിപ്പോർട്ട്. 130 വർഷം പഴക്കമുള്ള മൃഗശാലയിലേക്ക് 25,000-ത്തോളം സന്ദർശകർ എത്തിയപ്പോൾ, കൊട്ടാരത്തിന് 20,000-ത്തിലധികം സന്ദർശകരെയാണ് ലഭിച്ചത്. 80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മൃഗശാല കൊവിഡ് നിയന്ത്രണങ്ങൾ കാരണം അടച്ചിടേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പ്രധാന വരുമാന സ്രോതസ്സായ ഗേറ്റ് പിരിവില്ലാതെ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ആ കാലയളവിൽ മൃഗങ്ങളെ പോറ്റുന്നതുൾപ്പെടെയുള്ള ചെലവുകൾ വഹിക്കാൻ മൃഗശാല അധികൃതർക്ക് ദാതാക്കളെയും മനുഷ്യസ്‌നേഹികളെയും തേടേണ്ടിവന്നു. മൃഗശാലയിൽ 1,400-ലധികം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമാണ്…
Read Moreദസറ ആഘോഷം; ജംബോ സവാരിക്കായി ആനകളുടെ പരീശീലനത്തിന് തുടക്കമായി
മൈസൂരു; ദസറ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ ജംബോ സവാരിക്കായി മൈസൂരു കൊട്ടാരത്തിൽ ആനകൾക്കായുള്ള പരിശീലനം തുടങ്ങി. കൊട്ടാര വളപ്പിൽ തന്നെയുള്ള കോടി സോമേശ്വര ക്ഷേത്രത്തിലെ പൂജകൾക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. 8 ആനകളാണ് ജംബോ സവാരിയിൽ ഇത്തവണ ഉണ്ടാകുക. അഭിമന്യു എന്ന ആന തന്നെയാണ് ഇത്തവണയും അമ്പാരിയാകുന്നത്. വനം വകുപ്പ് അഡീഷ്ണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജഗത് റാം, ടി ഹരിലാൽ , ഡപ്യൂട്ടി കൺസർവേറ്റർ കരിലാൽ എന്നിവർ മേൽനോട്ടം വഹിച്ചു. മുൻകാല വർഷങ്ങളിൽ നഗരത്തിലൂടെയായിരുന്ന സവാരി കോവിഡ് കാലമായതിനാൽ കൊട്ടാര വളപ്പിലാണ് ഇത്തവണയും…
Read Moreദസറ ഉത്സവം; ആനകൾക്ക് മൈസൂർ കൊട്ടാരത്തിൽ പ്രൗഡോജ്വലമായ സ്വീകരണം
ബെംഗളുരു; അഭിമന്യു എന്ന ആനയുടെ നേതൃത്വത്തിലുള്ള എട്ട് ആനകൾക്ക് ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൈസൂർ കൊട്ടാരത്തിൽ അതിഗംഭീര സ്വീകരണം നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആനകൾ എത്തിച്ചേർന്നത്, തുടർന്ന് ആരണ്യ ഭവനത്തിൽ 3 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കൊട്ടാരത്തിലെത്തിയത്. രാവിലെ ഒമ്പതോടെ മാർത്താണ്ഡ കൊട്ടാര ഗേറ്റിലെത്തിയ ആനകളെ സ്വീകരിച്ച ചടങ്ങിൽ സഹകരണ മന്ത്രി എസ്ടി സോമശേഖർ , എംഎൽഎമാരായ എസ്എ രാമദാസ്, എൽ നാഗേന്ദ്ര, മേയർ സുനന്ദ എന്നിവരടക്കം സന്നിഹിതരായി. ആവേശോജ്വലമായ ദസറ ആഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായതും, പ്രശസ്തവുമാണ് ജംബോ സവാരി. ആനകൾക്കുള്ള എല്ലാ…
Read More