നവരാത്രി ആഘോഷങ്ങൾ; കൊട്ടാരത്തിന് രാജകീയ തിളക്കം

ബെംഗളൂരു : ദസറ-2022- ന്റെ ആദ്യ വലിയ ഇവന്റായ സ്വകാര്യ ദർബാർ ഹാളിലെ സുവർണ്ണ സിംഹാസനത്തിന്റെ അസംബ്ലിങ്ങ് ഇന്ന്, ഗംഭീരമായ ഇവന്റിനായി മൈസൂർ കൊട്ടാരത്തിൽ തിരക്കേറിയ ഒരുക്കങ്ങൾ നടക്കുകയാണ്.

പഴയ രാജകുടുംബം നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ഒരു വീഴ്ചയും കൂടാതെ എല്ലാ വർഷവും കർശനമായി പിന്തുടരുന്നുണ്ടെങ്കിലും കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന ദസറ ആയത് കൊണ്ടും സംസ്ഥാന സർക്കാർ ഗംഭീരമായ ആഘോഷങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ഈ വർഷത്തെ ഒരുക്കങ്ങൾക്ക് പ്രാധാന്യം ലഭിച്ചു.

കൂടാതെ, സെപ്തംബർ 26 ന് നടക്കുന്ന ദസറ ഉദ്ഘാടനമാണ് ഇന്ത്യയുടെ പരമോന്നത പദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുർമുവിന് മൈസൂരുവിലെ ആദ്യ കര്‍ത്തവ്യം.

സുവർണ്ണ സിംഹാസനം രാവിലെ 7 നും ഉച്ചയ്ക്ക് 1 നും ഇടയിൽ കൂട്ടിച്ചേർക്കും, അതുകൊണ്ടു തന്നെ കൊട്ടാരം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സ്മാരകത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും പുറത്തുകടക്കലുകൾക്കായുള്ള കവാടങ്ങളിലും ഇന്നത്തെ നിയന്ത്രണം പ്രഖ്യാപിക്കുന്ന ബാനറുകളും അറിയിപ്പുകളും വിനോദസഞ്ചാരികൾക്കായി പ്രചരിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us