ദസറ ഉത്സവം; ആനകൾക്ക് മൈസൂർ കൊട്ടാരത്തിൽ പ്രൗഡോജ്വലമായ സ്വീകരണം

ബെം​ഗളുരു; അഭിമന്യു എന്ന ആനയുടെ നേതൃത്വത്തിലുള്ള എട്ട് ആനകൾക്ക് ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൈസൂർ കൊട്ടാരത്തിൽ അതി​ഗംഭീര സ്വീകരണം നൽകി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആനകൾ എത്തിച്ചേർന്നത്, തുടർന്ന് ആരണ്യ ഭവനത്തിൽ 3 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കൊട്ടാരത്തിലെത്തിയത്.

രാവിലെ ഒമ്പതോടെ മാർത്താണ്ഡ കൊട്ടാര ​ഗേറ്റിലെത്തിയ ആനകളെ സ്വീകരിച്ച ചടങ്ങിൽ സഹകരണ മന്ത്രി എസ്ടി സോമശേഖർ , എംഎൽഎമാരായ എസ്എ രാമദാസ്, എൽ നാ​ഗേന്ദ്ര, മേയർ സുനന്ദ എന്നിവരടക്കം സന്നിഹിതരായി.

ആവേശോജ്വലമായ ദസറ ആഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായതും, പ്രശസ്തവുമാണ് ജംബോ സവാരി. ആനകൾക്കുള്ള എല്ലാ സൗകര്യങ്ങളും കൊട്ടാരത്തോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts